Chapter Title : മായാലോകം [VAMPIRE]
പതിനഞ്ചു സെന്റ് സ്ഥലത്തിൽ വളരെ തെറ്റില്ലാത്ത ഒരു വീടാണ് എന്റേത്. എന്റെ അമ്മയ്ക്കും അച്ഛനും ഞാൻ ഒറ്റ മോനാണ്. അമ്മയുടെ പേര് രാധിക. അമ്മ വീട്ടുജോലിയും പരദൂഷണവുമായി നടക്കുന്നു അച്ഛന്റെ പേര് രാജേഷ് അച്ഛന് ടൗണിൽ സ്വന്തമായൊരു ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ഇണ്ട് വളരെ തെറ്റില്ലാത്തൊരു മിഡിൽക്ലാസ്സ് ഫാമിലി ആണ് എന്റേത് .
അച്ഛൻ എപ്പോഴും എന്റെ എല്ലാ കാര്യത്തിനും കട്ട സപ്പോർട്ട് ആണ് ഞാൻ പഠിപ്പ് നിർത്തിയപ്പോഴും അച്ഛൻ വേറെ ഒന്നും പറഞ്ഞില്ല ഇനി എന്താ വേണ്ടതെന്നു നീ ആലോചിച്ചു തീരുമാനിക്കെന്നു പറഞ്ഞു. എന്റെ കാര്യങ്ങൾ എനിക്ക് തന്നെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അച്ഛൻ എനിക്ക് തന്നിരുന്നു!
ഞാൻ ഉടൻ തന്നെ പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു കിട്ടിയ അപ്പവും മുട്ടകറിയും തട്ടി എന്റെ ബുള്ളറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി . പിള്ളേരെല്ലാം ക്ലാസ്സിൽ കേറിയെന്നു തോന്നുന്നു. ബസ്റ്റോപ്പിൽ പേരിനുപോലും ഒരെണ്ണമില്ല. അതെങ്ങെനാ പത്തുമണി കഴിഞ്ഞു വായനോക്കാനിറങ്ങിയാൽ പിന്നെ ആരെ കാണാനാല്ലേ.?. വീട്ടിൽ പോയി പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു നേരം കൂടി ഒന്നു കറങ്ങി. രണ്ട് ആന്റിമാരെ കണ്ടെന്നല്ലാതെ പ്രത്യേകിച്ചു പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല രവിലത്തെക്കു തൽക്കാലം ഇതുകണ്ട് നിർവൃതിയടയാം . അങ്ങനെ നേരെ ഞാൻ എന്റെ അച്ഛന്റെ കടയിലേക്ക് വെച്ചു പിടിച്ചു
എന്താ മോനെ പ്രത്യേകിച്ച് ഈ വഴിക്കൊക്കെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ? അത് എന്റെ അച്ഛന്റെ കടയിലെ സ്റ്റാഫ് ആണ് രവിയേട്ടൻ രവിയേട്ടനെ കൂടാതെ രണ്ടു പേര് കൂടിയുണ്ട് കടയിൽ സിന്ധു ചേച്ചിയും രേഖചേച്ചിയും കുറച്ച് തിരക്കായിരുന്നു രവിയേട്ടാ.............. ഇനി അധികം തിരക്കൊന്നും ഇണ്ടാവില്ലല്ലോ അല്ലെ? സിന്ധുചേച്ചിയുടെ വകയായിരുന്നു ചോദ്യം. അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ? അല്ല അച്ഛൻ പറഞ്ഞു നീ പടിപ്പൊക്കെ നിർത്തി ഇനി ഇവിടെ തന്നെ കാണുമെന്ന്. ഏയ് ..... എനിക്ക് കുറച്ച് ലക്ഷ്യങ്ങൾ ഒക്കെയുണ്ട് ചേച്ചി. ഇനി ഞാൻ അതിന്റെ പിറകെ ആയിരിക്കും അപ്പൂ..... എന്താ അച്ഛാ ഇന്ന് നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ. ഈ ബില്ലൊക്കെ ഒന്ന് സിസ്റ്റത്തിൽ കേറ്റ്. ഇല്ലച്ചാ എനിക്ക് പോയിട്ട് കുറെ പരിപാടി ഉണ്ട്. എന്ത് പരിപാടി?... കുറച്ച് സാധനങ്ങളൊക്കെ വാങ്ങാനിണ്ട് .പിന്നെ വർക്ഷോപ്പിൽ പോണം വണ്ടിക്ക് ചെറിയ പണിയിണ്ട്. പിന്നെ നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ.? അതെനിക്ക് എന്റെ അച്ഛനെ കാണണമെന്നു തോന്നിയപ്പോൾ ഞാൻ വന്നതല്ലേ.! ഉം ശരി ശരി....... അതേ അച്ഛാ എന്തേ? അതേ
💬 Comments
View all comments