Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
അണ്ടർവെയർ എടുത്തു കൊണ്ടുവന്നു.. അത് വരെ അപ്പു കാഷ് കൗണ്ടറിലെ ലേഡിയെ വായി നോക്കികൊണ്ടിരുന്നു. മായ അത് കണ്ടെങ്കിലും അവിടെ വച്ച് ഒന്നും പറഞ്ഞില്ല അവനെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.
അൻവർ അവർ വാങ്ങിയ സാധനങ്ങൾ കവറിലാക്കി ആ കവർ മായക്ക് നേരെ നീട്ടി . മായ കൈ നീട്ടി വാങ്ങിയപ്പോൾ അറിയാതതുപോലെ അവളുടെ മൃദുലമായ കൈകളിൽ സ്പർശിക്കാൻ അൻവർ മറന്നില്ല ..
അവർ അതും വാങ്ങി പ്രതാപിനെ കണ്ട് യാത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി ..
ഡാ വല്ലോം കഴിക്കണോ ?
ഏയ് കുറച്ച് മുന്നേ അല്ലേ വീട്ടിന് ചായ കുടിച്ചേ.. എനിക്ക് വിശക്കുന്നൊന്നും ഇല്ല..
ആ എന്നാ പോകാം എന്ന് പറഞ്ഞു കൊണ്ട് മായ കാറിൽ കയറി.. അപ്പു കാർ സ്റ്റാർട്ട് ചെയ്തു..
അല്ലേലും ഉള്ള ചോര മുഴുവൻ കുടിച്ചാൽ എങ്ങനാ വിശക്കാ.. മായ പിറുപിറുത്തു..
എന്താ ?
എന്ത് മായ ചോദിച്ചു..
അല്ല ഏട്ടത്തി എന്തോ പറഞ്ഞപോലെ തോന്നി..
അല്ല ചിലർ കൊതുകിനെക്കാൾ കഷ്ടമാണെന്ന് പറഞ്ഞതാ ...
കൊതുകോ ? ഇവിടെ എവിടാ കൊതുക്
ഇവിടെ അല്ല ആ ഡ്രസ് ലാന്റില് ഒരു കൊതുക് അവിടെ ഉള്ള പണിക്കാരികളുടെയൊക്കെ ചോര കുടിച്ചു വറ്റിച്ചെന്ന് പറഞ്ഞതാണേ.. അവർക്കൊക്കെ ഇനി എത്ര കുപ്പി രക്തം കേറ്റേണ്ടി വരുമോ ആവോ..
ഓഹോ എന്നെ ഊതിയതാണല്ലേ അപ്പു മനസ്സിലോർത്തു..
അങ്ങനാണേ മായേച്ചിയും ഒരു രണ്ട് കുപ്പി വാങ്ങിക്കോ.. അമ്മാതിരി കുടിയാ ആ സെയിൽസ് മാൻ കുടിച്ചത് അപ്പു പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്താ ഇതിനും
💬 Comments
View all comments