Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
ഇരുന്നു അവളോട് അടുത്ത് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ അമ്മയുടെ അടുത്തായി ഇരുന്നു. എന്താ എന്ന ചോദ്യഭാവത്തിൽ അവൾ അമ്മയെ നോക്കി.
ഇങ്ങനെ ഇതിനകത്ത് അടച്ച് കിടക്കാൻ തന്നെയാണോ നിന്റെ തീരുമാനം ?
അവൾ മറുപടി ഒന്നും പറഞ്ഞില്ല..
രണ്ട് ദിവസമായി മോള് നേരാംവണ്ണം വല്ലതും കഴിച്ചിട്ട്. എനിക്ക് മനസ്സിലാകും മോളുടെ അവസ്ഥ പക്ഷേ ഇങ്ങനെ ഇതിനകത്ത് തന്നെ ഇരുന്നാൽ അത് നിന്നെ കൂടുതൽ തളർത്തുകയേ ഉള്ളൂ... മോള് വേണേൽ രണ്ട് ദിവസം മോളുടെ വീട്ടിൽ പോയി നിന്നോ
അയ്യോ അതൊന്നും വേണ്ടമ്മേ.. ഞാൻ ഇവിടെ തന്നെ നിന്നോളാം
ഇങ്ങനെ ഭക്ഷണം കഴിക്കാതെ മുറിയും അടച്ചിട്ട് ഇരിക്കാമെന്നാണോ
അല്ല ..
പിന്നെ ? നിന്നെ പറഞ്ഞ് വിടാൻ ഞങ്ങൾക്ക് ഇഷ്ടമുണ്ടായിട്ടല്ല നിനക്ക് ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം വേണം .
ശരി അമ്മേ ഞാൻ അനൂപേട്ടനോട് ചോദിക്കട്ടെ..
ഉം ഇപ്പോ മോള് വന്ന് വല്ലോം കഴിക്ക് ..
അമ്മ പോയ്ക്കോ ഞാൻ വന്നോളാം .
അമ്മ പോയതിന് പിന്നാലെ അവൾ അനൂപിനെ വിളിച്ചു..
ഹലോ അനൂപേട്ടാ..
ഹലോ നീ എവിടെ പോയി കിടക്കുവായിരുന്നെടി ഞാൻ എത്ര തവണ വിളിച്ചു..
ഞാ.. ഞാൻ ഉറങ്ങുകയായിരുന്നു..
ഉം .. ഭക്ഷണം കഴിച്ചോ
ഇല്ല ഏട്ടനോ ?
ഇവിടെ കഴിക്കാൻ ആവുന്നേ ഉള്ളൂ നീ ഞാൻ പോയതിൽ പിന്നെ ഭയങ്കര ഡെസ്പാണെന്ന്. അമ്മ പറഞ്ഞു . ഏറി പോയാ രണ്ട് മാസം അതിനുള്ളിൽ നിനക്കുള്ള വിസ റെഡിയാകും മുത്തേ .
ഉം .. അവൾ ഒന്നു മൂളി
മോള് മര്യാദക്ക് ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങ് ഇങ്ങനെ റൂമിൽ അടച്ചു പൂട്ടി ഇരിക്കാതെ ..
ആ.. ഞാൻ രണ്ടീസം എന്റെ വീട്ടിൽ പോയ്കോട്ടേ ഏട്ടാ..
ഞാൻ പോയതിന് പിറകെ നീ വിട്ടിൽ പോയാൽ അമ്മയും അച്ഛനുമൊക്കെ എന്ത് കരുതുമെടി ?
അമ്മ തന്നയാണേട്ടാ എന്നോട് രണ്ടീസം പോയി നിന്നോളാൻ പറഞ്ഞത്..
ആണോ.. എന്നാ ഞാൻ അപ്പുനെ വിളിച്ച് പറയാം നിന്നെ കൊണ്ടുവിടാൻ
അതിന് അപ്പു വരണേൽ സന്ധ്യ
💬 Comments
View all comments