Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
കഴിയും.. ഞാൻ വല്ല ഓട്ടോയും വിളിച്ച് പോക്കോളാം ..
എന്നാ അച്ഛനോട് സുധിഷിനെ വിളിക്കാൻ പറയാം.. അച്ഛൻ കൊണ്ട് വിട്ടോളും
ശരി ..
എന്നാ നീ പോയി വല്ലതും കഴിക്ക് എനിക്ക് കുറച്ച് പണിയുണ്ട്
ശരി ഏട്ടാ. മിസ് യൂ .. ഉമ്മ
ഉമ്മ.. അവൻ കോൾ കട്ട് ചെയ്തു
അങ്ങനെ വൈകുന്നേരം സുധീഷ് ഓട്ടോയുമായി വന്നു മായ അച്ഛനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി..
സന്ധ്യയായപ്പോൾ അപ്പു കോളേജിൽ നിന്നെത്തി വീട്ടിൽ എവിടെയും മായയെ കണ്ടില്ല..
അമ്മേ ഏട്ടത്തി എവിടെ?
അവൾ അവളുടെ വീട്ടിൽ പോയി
ങേ !! അതെന്താ വിശേഷിച്ച്
വിശേഷോന്നുല്ല ഇവിടെന്ന് രണ്ടീസം മാറി നിന്നാലെ അവളുടെ മൂഡൊന്ന് ശരിയാകു അതോണ്ട് പോയതാ ..
എങ്ങനാ പോയേ
സുധീഷിന്റെ ഓട്ടോയിൽ
ഒറ്റക്കോ ?
അല്ലടാ അച്ഛൻ കൊണ്ട് വിട്ടു
ആ എന്നും പറഞ്ഞ് അവൻ മുകളിലേക്ക് നടന്നു
നിനക്ക് ചായ എടുക്കട്ടെ?
ഞാൻ കുളിച്ചിട്ട് വരാം സ്റ്റെപ്പുകൾ കയറുന്നതിനിടെ അവൻ വിളിച്ചു പറഞ്ഞു..
അപ്പു രാത്രി കിടക്കാൻ നേരം ഫോൺ ചാർജിനിട്ട് ഉറങ്ങാൻ നോക്കുകയായിരുന്നു പെട്ടെന്ന് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ ഫോണെടുത്ത് നോക്കി
.
എക്സാം എങ്ങനെ ഉണ്ടായിരുന്നു സാർ ?
മായയുടെ മെസേജ് ആയിരുന്നു അവൻ മറുപടി ഒന്നും കൊടുത്തില്ല.
ദേ വരുന്നു അടുത്ത മേസേജ്
ഉറക്കമായോ ?
ബ്ലൂ ടിക് കണ്ടിട്ടും റിപ്ലേ ഒന്നും ഇല്ലാത്തതിനാൽ അപ്പു പിണക്കത്തിലാണെന്ന് മായയ്ക്ക് മനസ്സിലായി ..
പിണക്കമാണോ അപ്പൂ .. ഇണക്കമാണോ ..
അടുത്തുവന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
അവൾ തന്റെ മധുര സ്വരത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു.
എനിക്ക് ആരോടും പിണക്കവും ഇല്ല ഇണക്കോം ഇല്ല അവൻ മറുപടി അയച്ചു..
ഉവ്വ എനിക്ക് അറിയാതതല്ലലോ നിന്നെ .. ഞാൻ കരുതി നീ വീട്ടിലെത്തിയ ഉടനെ തന്നെ എന്നെ വിളിക്കുമെന്ന്
ഞാൻ എന്തിന് വിളിക്കണം എന്നോട് പറഞ്ഞിട്ടൊന്നും അല്ലലോ പോയെ . അല്ലേലും നിങ്ങൾ നിങ്ങടെ വീട്ടിൽ പോകുന്നേന് എന്നോട് എന്തിന് പറയണം. ഞാനാരാ ?
നീയോ നീ എന്റെ
💬 Comments
View all comments