Chapter Title : മായാമയൂരം 5 [കാട്ടിലെ കണ്ണൻ]
അവളെ നിർബന്ധിക്കാൻ നിന്നില്ല. വളരെ വൈകാതെ തന്നെ ഇരുവരും ഗാഢമായ നിദ്ര പൂണ്ടു..
ഇടക്ക് ഞെട്ടിയുണർന്ന മായ ഫോണെടുത്തു നോക്കി സമയം ഏഴ് കഴിഞ്ഞിരിക്കുന്നു.. അവൾ ചാടി എണീറ്റ് അനൂപിനെ കുലുക്കി വിളിച്ചു.
അനൂപേട്ടാ എണീക്ക് ഏഴു മണിയായി.. ഓഫീസിൽ പോണ്ടേ ..
ഉം.. അനൂപ് തിരിഞ്ഞു കിടന്നുകൊണ്ട് മൂളി
അനൂപേട്ടാ അനൂപേട്ടാ എണീക്ക്
എന്താടി ...
സമയം എഴ് കഴിഞ്ഞു, ഓഫീസിൽ പോണ്ടേ ...
ങേ ഞാൻ ആറരയ്ക്ക് അലാറം വച്ചതാണല്ലോ, അവൻ തന്റെ ഫോണെടുത്തു നോക്കി , സമയം അഞ്ചേ നാല്പത്..
ഡീ പൊട്ടിക്കാളി നീ എവിടെ ഏഴുമണി ആയെന്നാ പറഞ്ഞേ ..
ദേ നോക്ക് ഏഴ് പത്ത്, മായ അവളുടെ ഫോൺ അവന് നേരെ നീട്ടി..
എന്റെ പൊന്ന് മായേ ഇത് നാട്ടിലെ സമയമാണ് ദേ നോക്ക് ഇവിടെ നേരം വെളുത്തിട്ടില്ല ..
അയ്യോ സോറി അനൂപേട്ടാ..
മനുഷ്യന്റെ ഉറക്കോം കളഞ്ഞിട്ട് അവളുടെ ഒരു ചോറി അനൂപ് പിറുപിറുത്തു..
ഏട്ടൻ വേണേൽ കുറച്ചു കൂടെ ഉറങ്ങിക്കോ ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ..
അടുക്കളയിലേക്ക് പോകാനിറങ്ങിയ മായയുടെ കൈയ്യിൽ അനൂപ് കയറിപ്പിടിച്ചു, തിരിഞ്ഞ് നോക്കിയ മായക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു ..
എന്താ .... മായ തന്റെ പുരികൾ ഉയർത്തി ചോദിച്ചു..
മറുപടിക്ക് പകരം അനൂപ് അവളെ വലിച്ച് കട്ടിലിലേക്കിട്ടു.. നിർഭാഗ്യമെന്നു പറയട്ടെ അവളുടെ തല ചെന്ന് കട്ടിലിലിടിച്ചു.
ആ... അമ്മേ... നിലവിളിച്ചു കൊണ്ട് മായ നെറ്റി തടവി എഴുന്നേറ്റു..
വേദനയുണ്ടോ ....
എയ് ഇല്ല തലയിടിച്ചാൽ നല്ല സുഖല്ലേ ...
ഈ..
💬 Comments
View all comments