Chapter Title : മായാമയൂരം 5 [കാട്ടിലെ കണ്ണൻ]
നിന്റെ ചോരക്ക് നല്ല മധുരം..
അത് രാവിലെ മുതലേ ഒരാൾ പഞ്ചാര ചാക്കുമായി ഇറങ്ങിയോണ്ട് ആവും.. ഹി ഹി..
അപ്പോഴും അനൂപ് വിരലിൽ നിന്നും പൊടിയുന്ന മായയുടെ ചുടു രക്തം നുകരുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നിട്ട് വശ്യമായി അവളെ നോക്കി പുഞ്ചിരിച്ചു.. മായ വായിൽ നിന്നും വിരൽ വലിച്ചൂരി..
ഉറങ്ങോന്ന് പറഞ്ഞിട്ട് എന്തേ ഉറക്കോല്ലേ ?
ന്റെ ചുന്ദരി കുട്ടി ഇങ്ങനെ അടുക്കളയിൽ നിന്ന് ഒറ്റക്ക് കഷ്ടപ്പെടുമ്പോൾ എങ്ങനാ മായേ ഞാൻ ഉറങ്ങ്വാ .. അവളുടെ മുഖത്ത് തന്റെ തണുത്ത കൈകൾ കൊണ്ട് തലോടി കൊണ്ട് പറഞ്ഞു..
അയ്യോടാ പാവം കിടന്ന് കൊഞ്ചാതെ പോയെ എന്റെ പണികളൊന്നും നടക്കില്ല..
പണിയൊക്കെ പിന്നെ എടുക്കാം അനൂപ് മായയെ തന്റെ കൈകളിൽ എടുത്തു പൊക്കി തോളിലേക്കിട്ടു .. അപ്രതീക്ഷിതമായ നീക്കമായതിനാൽ മായ ഒന്ന് പേടിച്ചു .. അവൾ അവന്റെ കരവലയങ്ങളിൽ കിടന്ന് പിടച്ചു തന്റെ കൈകൾ കൊണ്ട് അനൂപിന്റെ പുറത്ത് ഇടിച്ചു പതിയെ പതിയെ ഇടിയുടെ ശക്തികുറഞ്ഞു വന്നു അതൊരു തലോടലായി മാറി ...
അനൂപ് ഡോർ തുറന്ന് ബെഡ്റൂമിനകത്തേക്ക് കയറി. മായയെ പതിയെ ബെഡിലേക്ക് കിടത്തി ..
മായ അവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു
അവനും തിരിച്ചു പുഞ്ചിരിച്ചു.. എന്താടി ചുന്ദരികോതെ നിനക്ക് ഇത്ര ജാഡ ..
ജാഡയോ ആർക്ക് എനിക്കോ ?
അല്ല നിന്റെ അമ്മേടെ നായർക്ക് ഹി ഹി
ദേ അനൂപേട്ടാ ഞാൻ പറഞ്ഞിട്ടുണ്ടേ എന്റെ അച്ഛനെ പറയരുതെന്ന്..
ഓഹ് സോ സോറി ഇനി അത് പറഞ്ഞ് പിണങ്ങാൻ നില്ക്കണ്ട അനൂപ് മായയുടെ മുഖത്തേക്ക് വീണിരുന്ന മുടി വിരൽ കൊണ്ട് വകഞ്ഞുമാറ്റി കൊണ്ട് പറഞ്ഞു..
ഉം ... മായ ഒന്ന് മൂളി .. അവളുടെ കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പങ്ങൾ അനൂപിന്റെ കണ്ണുകൾക്ക് വിരുന്നേകി പ്രണയ പരവശയായ അവ മെല്ലെ കാമനേത്രങ്ങളായി പരിണാമം കൊണ്ടു . അവളുടെ കണ്ണുകളിലെ ആ കാമാഗ്നിയെ അണയ്ക്കാനെന്നവണ്ണം അനൂപ് തന്റെ അധരങ്ങൾകൊണ്ട് ആ കണ്ണുകളിൽ ഒരു മുത്തം നൽകി..
ഡോ .. ഡോറ് .. മായ പിറുപിറുത്തു
എന്ത് ?
💬 Comments
View all comments