Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
എന്നിലെ പ്രതികാരദാഹിയുടെ ഉള്ളിൽ കുളിർ മഴ പെയ്തു എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. ഒരു മാസത്തോളമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ലക്ഷ്യം പൂർത്തികരിച്ചിരിക്കുന്നു..
ഹോയ് ടീച്ചറേ വേദനിച്ചോ ... മായേച്ചിയുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു. മായേച്ചി തിരിഞ്ഞ് എനിക്ക് അഭിമുഖമായി നിന്നു ആ കണ്ണുകൾ ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു..
ഏയ് ഇങ്ങനെ പിടിച്ചു ഞെരിച്ചാൽ വേദനിക്കില്ലല്ലോ.. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിൽ വിരലോടിച്ചു കൊണ്ട് മായേച്ചി പറഞ്ഞു..
ഹി ഹി.. അവൻ ചിരിച്ചു..
മായ : ഞാൻ കരഞ്ഞിട്ടാണേലും നീയൊന്ന് ചിരിച്ച് കണ്ടല്ലോ അത് മതി . അപ്പുറത്തെ വീട്ടിലെ അപർണയും അവളുടെ അനിയനും തല്ലുകൂടുന്നതും ഇണങ്ങന്നതും ഒക്കെ കാണുമ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട് എനിക്ക് ഇതുപോലെ വഴക്കിടാനും ഇണങ്ങാനും കളിയാക്കാനും ആരും ഇല്ലല്ലോന്ന്. ഇങ്ങോട്ട് വരുമ്പോൾ അങ്ങനെയൊരു അനിയൻ കുട്ടനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . പക്ഷേ ഇവിടെ വന്നപ്പോൾ എന്നെ കണ്ടാൽ നിന്റെ മുഖം കടന്നലു കുത്തിയപോലാകും . കല്യാണത്തിന് മുൻപും ശേഷവും നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോളെല്ലാം നീ ഒഴിഞ്ഞു മാറി .. അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഞാൻ ചെയ്തത് കൂടിപ്പോയോ എന്നൊരു കുറ്റബോധം എന്നിലുടലെടുത്തു.
ഞാൻ : ചേച്ചി ആദ്യം ഈ കരച്ചിലൊന്ന് നിർത്ത് എനിക്ക് ഇപ്പോ നിങ്ങളോട് ഒരു പ്രശ്നോം ഇല്ല.. നിങ്ങൾ ആഗ്രഹിച്ചപോലെ ഒരു അനിയനായി നല്ല സുഹൃത്തായി ഞാൻ ഉണ്ടാകും എന്നും .. മായേച്ചിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു..
ചേച്ചി പോയി മുഖം കഴുകിയേ.. കലങ്ങിയ കണ്ണുള്ള മുഖം
💬 Comments
View all comments