Chapter Title : മായാമോഹിതം 2 [രേഖ]
ഇന്നുവരെ ഞാൻ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല , മായയെ കണ്ടതിനെയും അനുഭവിച്ചതിനെയും ആലോചിച്ചു ഞാൻ സ്വയം ശപിച്ചിട്ടുണ്ട് അതുകൊണ്ടു അത് മറക്കാനുള്ള ശ്രമമായാണ് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി ഇവിടേക്കുവന്നത് ഒപ്പം ഇവിടെവെച്ചു കാണാൻ കഴിയുമോ എന്ന ഒരു ആഗ്രഹവും എല്ലാംകൊണ്ടും മായെ എനിക്ക് നിന്നോട് കാമമാണോ ആണ് പക്ഷെ ആ ബന്ധത്തെ അതിനെ വെറും കാമമെന്ന് പറഞ്ഞു പുച്ഛിക്കാൻ ഞാൻ തെയ്യാറല്ലാ ...
ഒരു സ്ത്രീയെ ഞാൻ ആദ്യമായി ഇഷ്ടപ്പെടാൻ തുടങ്ങുന്നു . നിൻ്റെ പൊട്ടത്തരങ്ങളും എല്ലാം ഇന്ന് കേട്ടപ്പോൾ കൂടുതൽ സ്നേഹമാണ് എനിക്കുതോന്നിയതു ...അറിയാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുന്നതാണ് മായ എന്നെ ഓർത്തിട്ടുണ്ടോ ? ഓർത്തിട്ടില്ലെങ്കിൽ അതും തുറന്നു പറയാം
വിക്രം എനിക്കും ഇന്നുവരെ പ്രണയം ... കാമുകൻ അങ്ങിനെയൊന്നും എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല . ആഗ്രഹിച്ചിരുന്നു ഇഷ്ടപ്പെടാൻ ഒരാൾ നമുക്കുവേണ്ടി റോഡരികിൽ കാത്തിരിക്കാൻ ... ആരും കാണാതെ പുസ്തകങ്ങളിൽ ഒളിപ്പിക്കാനെന്നപോലെ കത്തുകൾ . വീട്ടിൽ ആരും അറിയാതെ രാത്രികളെ പകലാക്കിയുള്ള ഫോൺ സംഭാഷണങ്ങൾ . എൻ്റെ വിഢിത്തരങ്ങൾ മനസ്സിലാക്കി എന്നെ നെഞ്ചോട് ചേർക്കുന്ന ഒരു കാമുകൻ പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ എന്നെ അതില്നിന്നുമെല്ലാം വിലക്കി .
മനസ്സറിഞ്ഞുപറഞ്ഞാൽ എന്നെ ഒരാളും ആത്മാർത്ഥമായി ഇഷ്ടപെട്ടിട്ടില്ല എന്ന് പറയുന്നതാകും നല്ലതു . വിക്രം ഒരു പെൺകുട്ടി പൈസയുള്ള വീട്ടിലെയാണെങ്കിൽ അവൾ ചെയുന്ന കോമാളിത്തരത്തിനും എല്ലാത്തിനും അവരുടെ മാതാപിതാക്കൾ ഒരുവിതം സപ്പോർട്ടാണ് അതിരുവിടുമ്പോൾമാത്രമാണ് അവർ വിലക്കാൻ തുടങ്ങുന്നത് . പക്ഷെ ഒന്നുമില്ലാത്തവരുടെ വീട്ടിലാണെകിൽ എന്ത് പറഞ്ഞാലും പറയും അടങ്ങി ഒതുങ്ങി കഴിഞ്ഞോ നിന്നെ കെട്ടിച്ചുവിടാൻ ഞാൻ അംബാനിയൊന്നുമല്ല ...
പൈസകൊടുത്തൊന്നും നിന്നെ
💬 Comments
View all comments