0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 693
കഴിവാകും .അതോ ഇനി ആ പച്ചമരുന്നിൻ്റെ കഴിവാണോ ? അകാൻ വഴിയില്ല കാരണം അങ്ങിനെയെങ്കിൽ എന്നെ അടക്കിയത് വിക്രമല്ലേ ... ആ കരുത്തിനുമുമ്പിലല്ലേ ഞാൻ അടിയറവെച്ചത് ഡീ മായെ ... ( വിനീഷേട്ടൻ്റെ അമ്മ ഗിരിജ ) ആ വിളികേട്ടപ്പോഴാണ് ഞാൻ ഇത്രയുംനേരം ആലോചിച്ചു നടന്നിരുന്ന കാര്യങ്ങളിൽനിന്നും പെട്ടന്ന് പുറത്തേക്കുവന്നത് .വീടെത്തിയതുപോലും ഞാൻ അറിഞ്ഞില്ല . വിനീഷ് വരുന്നു എന്ന് പറഞ്ഞപ്പോഴേ പെണ്ണ് നിലത്തല്ല . ഇനി അവൻ വന്നാൽ ഞങ്ങളെയെല്ലാം കണ്ണിൽപിടിക്കുമോടി എന്താണ് അമ്മേ അങ്ങിനെ പറയുന്നത് ഞാൻ എന്തോ ആലോചിച്ചു വന്നപ്പോൾ അമ്മയെ ശ്രദ്ധിച്ചില്ല പക്ഷെ ഇങ്ങനെയെല്ലാം പറയണോ ശ്രദ്ധകാണില്ലെടി ...
അമ്മെ മതി ഇനി ഇതുപറഞ്ഞു തുടങ്ങല്ലേ ...അമ്മ എന്നും എന്തെങ്കിലും കാരണംകിട്ടാൻ കാത്തിരിക്കുന്നതുപോലെയാണ് എന്നെ ഓരോന്ന് പറഞ്ഞു കുത്തിനോവിക്കുന്നത് അതിനു ഒരു സന്തോഷമാണ് . ഞാൻ ഓടി അകത്തേക്ക് കയറി കുളിക്കാൻ കയറി , ആ അമ്മയെ കുറിച്ച് ആലോചിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് ... അവൻ്റെ പൈസ വന്നു അതും തിന്നുമുടിച്ചു നെയ്യുമുറ്റി നടക്കുവാ പെണ്ണെന്നുള്ള വാചകമാണ് , വന്ന കാലത്തു തള്ളക്കു നല്ല സ്നേഹമായിരുന്നു പിന്നെ പിന്നെ അത് പതിയെ കുറഞ്ഞു ഇന്ന് മകൻ്റെ ഈ ഗതികേടിനു കാരണം ഞാനാണ് എന്നതാ തള്ളയുടെ അഭിപ്രായം . സത്യത്തിൽ വിനീഷേട്ടൻ്റെ അനിയത്തിയുടെ വിവാഹത്തിനുവാങ്ങിയ കടമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത് പക്ഷെ കടമെന്ന് പറയാൻ പറ്റില്ലല്ലോ എൻ്റെ സ്വർണ്ണമല്ലേ പോയത് എന്തിനു പെങ്ങളെമാത്രം കുറ്റം പറയുന്നു അവളുടെ വിവാഹത്തിനുമുമ്പേ പലതും പോയിരിക്കുന്നു പിന്നെ എൻ്റെ സ്വർണ്ണമെന്നാൽ അത് വിനീഷേട്ടനും അവകാശപെട്ടതാണല്ലോ ...

💬 Comments

View all comments