0%

Chapter Title : മായാമോഹിതം 2 [രേഖ]

Author : രേഖ Read All Parts 693
ഞാൻ വന്നുകയറിയതിനാലാണ് ഇങ്ങിനെ ഉണ്ടായതെന്നാണ് വെപ്പ് എന്തിന് ഒരു കുഞ്ഞുനഷ്ടപെട്ടപ്പോൾ എന്നെ അന്ന് പറഞ്ഞതിനും ചെയ്തതിനും കയ്യും കണക്കുമില്ല ... എന്തെ എനിക്കുമുണ്ടാകില്ലേ ഈ പറഞ്ഞ വേദനയും എല്ലാം ... അതുകൊണ്ടാണ് പച്ചമരുന്നെങ്കിൽ പച്ചമരുന്ന് അത് കഴിച്ചെങ്കിലും വേഗം കുഞ്ഞായാൽ ഈ പ്രാകുന്നതിനു ഒരു കുറവുണ്ടായാലോ എന്ന് കരുതിയാണ് ഞാൻ ഈ മാസാമാസം ഈ വയനാട് പോയിവരുന്നത് പക്ഷെ ഇന്ന് എൻ്റെ ശരീരം കാണുമ്പോൾ എനിക്ക് വിക്രമിനെയാണ് ഇപ്പോൾ കൂടുതലായും ഓർത്തുപോകുന്നത് .... ഇനി പതിനാല് ദിവസങ്ങളാണ് എൻ്റെ വിനീഷേട്ടൻ തിരിച്ചുവരാൻ . ആ പതിനാലു ദിവസംകൊണ്ടു ഞാൻ പൂർണ്ണമായും വിനീഷേട്ടനുമാത്രമാകണം എത്രത്തോളം അതിനു കഴിയും എന്നറിയില്ല ,അതിനുമാത്രമുള്ള ഒരു ചെറിയ മുറിവല്ല എനിക്കുണ്ടായിട്ടുള്ളത് മറക്കാൻ പറ്റും എന്നവിശ്വാസത്തിൽ ************************* അങ്ങിനെ ആ ദിവസം വന്നെത്തി എന്തുകൊണ്ടാവം എയർപോർട്ടിൽ വരാനും ഞങ്ങൾ തിരിച്ചുകൊണ്ടുചെന്നാക്കുന്നതിനും ഇതുവരെ വിനീഷേട്ടൻ സമ്മതിച്ചിട്ടില്ല ചോദിച്ചാൽ പറയും നിങ്ങളെ അതുവരെ യാത്ര ചെയിപ്പിക്കുന്നതിനേക്കാൾ നല്ലതു ഞാൻ എന്തായാലും ഇങ്ങോട്ടുതന്നെയല്ലേ വരുന്നത് എന്ന് ,തിരിച്ചുപോകുമ്പോൾ വിഷമം കൊണ്ടാണെന്നും . ഒരിക്കൽ ഞാൻ കളിയായി ചോദിച്ചു റൺ വേ സിനിമയിലെ ദിലീപാണോ എന്ന് അപ്പോൾ പറഞ്ഞത് അതിന് കടംവീട്ടാൻ നടക്കുന്ന ഉണ്ണിയല്ല എന്നാണ് പതിവുപോലെ ഇപ്രാവശ്യവും വന്നു . കുറെ സാധനങ്ങളും എല്ലാമായി പക്ഷെ എന്നത്തേയുംപോലെ ഒരു സന്തോഷമില്ല വിനീഷേട്ടൻ്റെ മുഖത്തു . ഞാൻ കരുതിയത് യാത്ര ചെയ്തതിൻ്റെതാകും എന്ന്, പക്ഷെ എന്തോ മാറ്റങ്ങളെല്ലാമുണ്ട് ദിവസം കഴിയുംതോറും അതിന് മാറ്റങ്ങളൊന്നുമില്ല , എന്തിന് എന്നോടൊപ്പം കിടക്കുന്ന സമയത്തും ഫോൺ വിളിയും അത്യവശ്യമായ ചാറ്റിങ്ങും പക്ഷെ എന്താണെന്ന് എങ്ങിനെ

💬 Comments

View all comments