Chapter Title : മായാമോഹിതം 2 [രേഖ]
ഒരു സന്തോഷം ഒപ്പം ഒരു അഹങ്കരംപോലെ ...
ഞാൻ നില്കുന്നിടത്തു കാലുറക്കാത്ത അവസ്ഥയിലേതുപോലെ തോന്നി . ഞാൻ സ്വയം ബോധിപ്പിക്കാനെന്നപോലെ ഞാൻ നോര്മലാണ് എന്ന് പറഞ്ഞുകൊണ്ട് വാഷ്‌റൂമിലേക്ക് യൂറിൻ പാസ്സ് ചെയ്യാൻ നടക്കുമ്പോൾ ചുമരും ചാരിയാണ് നടന്നത് എന്നിട്ടുപോലും ഞാൻ വീഴാൻപോയി
വിക്രം : പിടിക്കണോ ... മായ
വേണ്ട വിക്രം . ഞാൻ ഒക്കെയാണ്
അല്ലേലും കുടിക്കുന്നവർ എത്ര ഓക്കേ അല്ലേലും ഓക്കേ ആണെന്നെ പറയും വിക്രം പറഞ്ഞു ചിരിക്കാൻ തുടങ്ങി
ഞാൻ തിരിച്ചുവന്നപ്പോൾ ... വിക്രം നീ എന്താണ് കുളിക്കാൻ പോയതാണോ ആകെ നഞ്ഞിരിക്കുന്നല്ലോ . നിനക്ക് പോകുമ്പോൾ ഈ ഡ്രസ്സ് ഇടാനുള്ളതല്ലേ നീ പോയി ആ ഷെല്ഫിൽനിന്നും എൻ്റെ ഒരു ബനിയനും മുണ്ടും അല്ലെങ്കിൽ ട്രൗസേഴ്‌സ് ഉണ്ട് ഇടാൻ നോക്ക് അല്ലാതെ പെണ്ണുങ്ങളുടെ വസ്ത്രമൊന്നുമില്ല . അവൻ പറഞ്ഞത് ശരിയായതിനാൽ ഞാൻ റൂമിൽപോയി ഷെല്ഫിൽനിന്നും വസ്ത്രം എടുത്തു . അപ്പോൾ ഒരു കൗതുകം ബനിയനും മുണ്ടും എടുത്താലോ ,അത് ഞാൻ എനിക്കറിയാവുന്ന തരത്തിൽ ഉടുത്തു എൻ്റെ വസ്ത്രം അയയിൽ ഇട്ടു ഞാൻ തിരിച്ചുവന്ന് ആ ബെഡിൽ കുറച്ചുനേരം ഇരുന്നു
പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല ...
ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ അയാളുടെ ബെഡിൽ ഞാൻ കിടക്കുന്നു അതും തനിച്ചായി അയാളുടെ മുണ്ടെടുത്തത് അഴിഞ്ഞു കിടക്കുന്നു ഞാൻ പക്ഷെ ഒരു പുതപ്പിനുള്ളിലുമാണ് എൻ്റെ ശരീരം കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് . ഒന്നുകൂടി ഉറപ്പുവരുത്താനായി ഞാൻ ഹാളിലേക്ക് ശ്രദ്ധിച്ചപ്പോൾ അവിടെ ടീവി ഓണായിട്ടാണ് ഇരിക്കുന്നത് .നോക്കിയപ്പോൾ ടീവിയും കണ്ടു പുള്ളി നല്ല ഉറക്കത്തിലാണ്
ഹായ് വിക്രം എണീക്ക് എനിക്ക് പോകണം
വിക്രം : ഞാൻ ഉറങ്ങിപ്പോയി സമയമെത്രയായി
ഞാൻ അപ്പോഴാണ് ക്ലോക്കിലേക്കു നോക്കിയത് അയ്യോ 7 :15 ഓ ...
വിക്രം : അയ്യോ ഇത്രയായോ ഇനി നമ്മൾ അവിടെ ഡ്രെസ്സും മാറി എത്തുമ്പോൾ പത്തുമണിയാകില്ലേ ... ഈ സമയത്തു നിൻറ്റെ വീട്ടിൽ കയറിച്ചെല്ലുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
ഉണ്ട് വിക്രം ഈ സമയത്തു ഞാൻ ഒരു അന്ന്യപുരുഷൻ്റെ കൂടെ വന്നാൽ ആകെ പ്രശ്നമാകും . അല്ലെങ്കിൽത്തന്നെ എനിക്ക് താഴേ ഒരെണ്ണം കൂടിയുണ്ട് വിവാഹം കഴിഞ്ഞുപോകാൻ അവളുടെ കാര്യം ഞാൻ ചിന്തിക്കേണ്ടേ
വിക്രം : ഇനി എന്ത് ചെയ്യും
എനിക്കറിയില്ല , ഞാൻ കരഞ്ഞുതുടങ്ങി
വിക്രം : ഈ കരച്ചിൽകൊണ്ടു നിനക്ക് എന്ത് കിട്ടാനാണ് .
💬 Comments
View all comments