0%

Chapter Title : മായാമോഹിതം [രേഖ]

Author : രേഖ Read All Parts 334
തുടക്കംമുതൽ ഇന്നുവരെ ഞാൻ അർഹിക്കുന്നതിനേക്കാൾ സപ്പോർട് തന്നിട്ടുള്ള ഒരു സൈറ്റാണിത് . ഞാൻ എഴുത്ത് എന്ന മായികലോകത്തേക്ക് ആദ്യമായി തുടക്കംകുറിച്ചത് ഇവിടെയാണ് , ഒരുപാട് കുറവുകൾ ഉണ്ടായിട്ടും എന്നെ സഹിച്ച എൻ്റെ കൂട്ടുകാർക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു ഒപ്പം എന്നെപ്പോലുള്ള ഒരാൾക്ക് എഴുതാൻ അവസരമുണ്ടാക്കിത്തന്ന അഡ്മിൻ മാസ്റ്റർനും ഒപ്പം നന്ദി പറയുന്നു . രണ്ടുമൂന്നു വർഷമായി ഞാൻ ഇവിടെയുണ്ട് അതിൽ വിരലിലെണ്ണാവുന്ന കഥകളും ഞാൻ എഴുതി . പഴയ പലരെയും മിസ്സ് ചെയ്യുന്നുണ്ട് . അതിമനോഹരമായി എഴുതാൻ കഴിയുന്ന ഒരുപറ്റം പുതിയ ആൾക്കാരെയും കാണാൻ കഴിഞ്ഞു എല്ലാവർക്കും ഇനിയും മനോഹരമായ കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . പുതിയതും പഴയതുമായ കൂട്ടുക്കാർക്കിടയിൽ ഇടവേളകളിൽ ഓരോ കഥകൾ പങ്കുവെച്ചു ഞാനും ഇവിടെയുണ്ടാകാൻ പരമാവധി ശ്രമിക്കും എല്ലാവർക്കും സ്‌നേഹാദരവോടെ : രേഖ

മായാമോഹിതം

Mayamohitham | Author : Rekha

ഇത് മായയുടെ കഥയാണ് ,ഒപ്പം മായയെ മോഹിച്ചവൻ്റെയും ആ കഥയിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് . അത് എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല . പക്ഷെ കുറവുകൾ നികത്താൻ ഞാൻ ശ്രമിക്കാം . അതുകൊണ്ടു എന്നോടൊപ്പം നിങ്ങളെയും ഞാൻ കൂട്ടുപിടിക്കുന്നു മായയുടെ ജീവിതത്തിലേക്ക് ഒപ്പം സഞ്ചരിക്കാൻ അപ്പൊ എങ്ങിനെയാ തുടങ്ങല്ലേ ...!!! ഈ പുലർക്കാലങ്ങളിലെ ബസ് യാത്ര എത്ര മനോഹരമാണെന്നോ ? , റോഡിൽ അതികം വാഹനങ്ങളുടെ കുത്തൊഴുക്കില്ല , മത്സരബുദ്ധിയോടെ ഓടിക്കുന്ന വാഹങ്ങളും നന്നേ കുറവ് . പത്രം പാൽ എന്നിവ എത്തിക്കാനുള്ള പാവം ജീവനക്കാരുടെ തിരക്കൊഴിച്ചാൽ എല്ലാം ശാന്തം .എന്നിരുന്നാലും പുലർക്കാലങ്ങളിലെ തണുപ്പിൽ അറിയാതെ ഉറക്കത്തിൽപെട്ടുപോകുന്ന അപകടങ്ങളും ഇതിന് ഒരു എതിർവാക്കാണ് . അവരെയെല്ലാം ശ്രദ്ധിക്കാൻ രാവും പകലുമില്ലാതെ കാത്തുനിൽക്കുന്ന ഒരുകൂട്ടം നല്ല പോലീസുകാരും .എന്തുതന്നെ ആയാലും പുലർക്കാലയാത്ര അത് മനോഹരംതന്നെയാണ്
മനസ്സിനും ശരീരത്തിനും കുളിർമ്മ നേർന്നുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നതുതന്നെ കാണാൻ എന്ത് ചേലാണ് ,ഒപ്പം ബസ്സിലെ മനോഹരമായ ഗാനങ്ങളുംകൂടിയുണ്ടെങ്കിൽ .... പിന്നെ ഒന്നും പറയാനില്ല. തണുത്ത കാറ്റടിച്ചു മുഖത്തേക്ക് വരുന്ന എൻ്റെ കാർകൂന്തൽ മാടിയൊതുക്കി ഞാൻ ആ പ്രകൃതി നമുക്കായി അനുഗ്രഹിച്ചുതന്ന സൗഭാഗ്യം നന്നായി ആസ്വദിക്കും ഇതെല്ലാംകൊണ്ടാണ് ഞാൻ വയനാട് പോകാൻ ഈ സമയത്തുള്ള ബസ് തിരഞ്ഞെടുക്കുന്നത് .അങ്ങിനെ എന്നുമാത്രം പറഞ്ഞാൽ അത് കള്ളമാകും ... ഇതുമാത്രമല്ലാട്ടോ ഇതുമല്ലാത്ത ഒരു വലിയ രഹസ്യമുണ്ട് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും അങ്ങിനെയൊരു ബസ് യാത്രയാണ്

💬 Comments

View all comments