Chapter Title : മായാമോഹിതം [രേഖ]
പുലർക്കാലങ്ങളിലെ തണുപ്പിൽ അറിയാതെ ഉറക്കത്തിൽപെട്ടുപോകുന്ന അപകടങ്ങളും ഇതിന് ഒരു എതിർവാക്കാണ് . അവരെയെല്ലാം ശ്രദ്ധിക്കാൻ രാവും പകലുമില്ലാതെ കാത്തുനിൽക്കുന്ന ഒരുകൂട്ടം നല്ല പോലീസുകാരും .എന്തുതന്നെ ആയാലും പുലർക്കാലയാത്ര അത് മനോഹരംതന്നെയാണ്
മനസ്സിനും ശരീരത്തിനും കുളിർമ്മ നേർന്നുകൊണ്ട് സൂര്യൻ ഉദിച്ചുയരുന്നതുതന്നെ കാണാൻ എന്ത് ചേലാണ് ,ഒപ്പം ബസ്സിലെ മനോഹരമായ ഗാനങ്ങളുംകൂടിയുണ്ടെങ്കിൽ .... പിന്നെ ഒന്നും പറയാനില്ല. തണുത്ത കാറ്റടിച്ചു മുഖത്തേക്ക് വരുന്ന എൻ്റെ കാർകൂന്തൽ മാടിയൊതുക്കി ഞാൻ ആ പ്രകൃതി നമുക്കായി അനുഗ്രഹിച്ചുതന്ന സൗഭാഗ്യം നന്നായി ആസ്വദിക്കും ഇതെല്ലാംകൊണ്ടാണ് ഞാൻ വയനാട് പോകാൻ ഈ സമയത്തുള്ള ബസ് തിരഞ്ഞെടുക്കുന്നത് .അങ്ങിനെ എന്നുമാത്രം പറഞ്ഞാൽ അത് കള്ളമാകും ... ഇതുമാത്രമല്ലാട്ടോ ഇതുമല്ലാത്ത ഒരു വലിയ രഹസ്യമുണ്ട് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും
അങ്ങിനെയൊരു ബസ് യാത്രയാണ് എൻ്റെ ജീവിതംതന്നെ മാറ്റി മറിച്ചത് , സാധാരണ ബസിൽ ഞാൻ കിടന്നുറങ്ങാറില്ല , പക്ഷെ ഞാൻ അന്ന് കിടന്നുറങ്ങിപോയി . അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്
നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ സ്ത്രീയുടെ മാല ആരോ മോഷ്ടിച്ചതാണെന്നു . ബസ്സ് അവിടെ നിർത്തി രണ്ടു ഡോറും അടച്ചുകൊണ്ട് കണ്ടക്ടര് പറഞ്ഞു എടുത്തത് ആരാണെങ്കിലും തിരിച്ചുകൊടുത്തോ അല്ലെങ്കിൽ ഈ വണ്ടി നേരേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും . ഞാൻ ചുറ്റിലും നോക്കി ആരും ഒരു മറുപടിയും കൊടുക്കാതെ "ഞങ്ങൾ എല്ലാം നിരപരാധിയാണെന്ന് എന്ന തരത്തിൽ മറ്റൊരാളെ നോക്കിയിരിക്കുന്ന രീതികണ്ടപ്പോൾ ബസ്സുകാർതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വണ്ടികൊണ്ടുപോയി. ഞങ്ങളെയെല്ലാം ഇറക്കി പെണ്ണുങ്ങളെ ഒരു വശത്തേക്കും ആണുങ്ങളെ ഒരു വശത്തേക്കുമായി
💬 Comments
View all comments