Chapter Title : മായാമോഹിതം [രേഖ]
ഞാൻ ആദ്യമേ നിന്നോട് പറഞ്ഞു ഞാൻ ചോദിച്ചെടുക്കും അല്ലെങ്കിൽ പിടിച്ചെടുക്കും അത് നീയായി തീരുമാനിച്ചാൽ മതി എങ്ങിനെയാണ് വേണ്ടതെന്ന്
തരില്ല സാർ ഒരിക്കലും
വിക്രം : കോൺസ്റ്റബിൾ .... ബെല്ലടിച്ചു
എന്താണ് സാർ നീ ആ ഷേർളിയോട് വരാൻ പറ
രണ്ടു സെക്കൻഡ് കഴിയുമ്പോഴേക്കും ഷേർളിയെത്തി
ഷേർളി :എന്താണ് സാർ
വിക്രം : ഇവളാണ് ആ മോഷണം നടത്തിയത് ഇവളുടെ പേരിൽ ആ കേസ് ഫയൽ ചെയ്യാൻ നോക്ക്
ഷേർളി : അതിനു സാർ അവിടെ മോഷണം നടത്തിയ ആളെ കണ്ടെത്തി !!!
വിക്രം : നീ ഞാൻ പറഞ്ഞത് എഴുതിയാൽ മതി
സാർ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ ? പിന്നെ എന്തിനാണ് ഇങ്ങിനെ എന്നെ കള്ള കേസിൽ കുടുക്കുന്നതു
വിക്രം :ഇതിൽമാത്രമല്ലടി ഹോട്ടലിൽനിന്നും വ്യഭിചാര കുറ്റത്തിന് കണ്ടെത്തി എന്നുപറഞ്ഞു നിന്നെ ഞാൻ പത്രക്കാർക്ക് മുന്നിൽ ഇനി ഒരു പ്രദർശനംകൂടിയുണ്ട്
നിങ്ങളും ഒരു സ്ത്രീയല്ലേ എന്നെ ഒന്ന് രക്ഷിച്ചുകൂടെ ?
വിക്രം : അവൾക്കുപോലും അവൾക്ക് ഇങ്ങിനെ ഒരു അവസ്ഥവന്നപ്പോൾ അവളെ രക്ഷിക്കാനായില്ല പിന്നെയാണോ നിന്നെ
അത് കേട്ടപ്പോൾ അവരുടെ മുഖത്തെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലായി
ഞാൻ അവിടെയിരുന്ന് പൊട്ടി കരഞ്ഞു , കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ എനിക്ക് തോന്നി ഞാൻ ആ മേശയിൽ തലവെച്ചു കിടന്നു . പെട്ടെന്ന് എൻ്റെ ഇടുപ്പിൽ കൈ അമരുന്നത് ഞാൻ അറിഞ്ഞു
വിക്രം : എന്തായി തീരുമാനം ? നീ ഓക്കേ ആണെങ്കിൽ നമ്മൾ മാത്രം അറിയൂ ! അങ്ങിനെയാണെങ്കിൽ നീ ഷിർലിയോടൊപ്പം പുറത്തേക്കുപോകാം . പിന്നെ നീ എവിടെ കിടന്നു കരഞ്ഞാലും ഒച്ചവെച്ചാലും ഒരു പട്ടിയും ഇതിനുള്ളിൽ വന്ന് കുരക്കില്ല കാരണം ഇത് വിക്രമിൻ്റെ ലോകമാണ് .അല്ലെങ്കിൽ പത്രക്കാർക്ക് നല്ല ചൂടൻ വർത്തക്കായി ഞാൻതന്നെ അവരെ ഇവിടേക്ക് വരുത്തിക്കാം
യൂടൂബിലും മഞ്ഞപത്രങ്ങളിലും കറങ്ങിനടക്കുന്ന എൻ്റെ ചിത്രങ്ങൾ ആലോചിച്ചപ്പോൾ എനിക്ക് പേടിയായി . ഞാൻ രണ്ടും കല്പിച്ചു അയാളുടെ ഇംഗിതത്തിനു സമ്മതിച്ചു . സമ്മതിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് വരാൻപോകുന്ന പ്രശനങ്ങളെ ആലോചിച്ചു വഴങ്ങിപ്പോയി എന്ന് പറയുന്നതാണ് .അല്ലാതെ വേറെ ഒരു മാർഗ്ഗവും എൻ്റെ കൺമുമ്പിൽ ഉണ്ടായിരുന്നില്ല
ഞാൻ ഒന്നും സംഭവിക്കാത്തതുപോലെ ഷേർളിയോടൊപ്പം പുറത്തേക്ക് പോയി അവൾ പറഞ്ഞു എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട് പക്ഷെ എൻ്റെ അവസ്ഥ ഇതിലും മോശമാണ്
എനിക്ക് മനസ്സിലായി ചേച്ചി
കുറച്ചു നടന്ന് ഒരു കോട്ടേഴ്സ് ചൂണ്ടി കാണിച്ചുതന്നു
💬 Comments
View all comments