Chapter Title : മായാവതി 2 [ജോൺ എബ്രഹാം]
പറയു.... ഈ കാര്യം അച്ഛനോട് പറയാൻ പറ്റില്ല.. ഇങ്ങനെ പറയാം.. സുഗുണൻ വിക്കി വിക്കി അച്ഛനോട് പറഞ്ഞു എനിക്ക് ഉദ്ധാരണക്കുറവ് ഉണ്ട്..
. അതുകൊണ്ട് ഒരു പെണ്ണിനെ കല്യാണം കഴിച്ചാൽ അവളെ എനിക്ക് സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിൽ അതൊരു തെറ്റല്ലേ അച്ഛാ? വെറുതെ ഒരു പെണ്ണിന്റെ ജീവിതം എന്തിന് നശിപ്പിക്കണം?"
സുഗുണന്റെ ആ തുറന്നു പറച്ചിൽ കേട്ട് രാഘവൻ പിള്ളയുടെ മുഖത്തെ ഗൗരവം മാറി. അയാൾ ശാന്തനായി കട്ടിലിൽ സുഗുണന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവന്റെ തോളിൽ കൈവെച്ചു.
"എടാ സുഗുണാ... ഇതിനാണോ നീ ഇത്രയും പേടിക്കുന്നത്? നീയിപ്പോൾ ആലോചിക്കുന്നതൊക്കെ നിനക്ക് തോന്നുന്ന വെറും തോന്നലുകൾ മാത്രമാണ്. ഒരു പെണ്ണിനോട് അടുത്ത് ഇടപഴകുമ്പോൾ നിന്റെ ഈ പ്രശ്നങ്ങളൊക്കെ താനേ മാറിക്കോളും. മനസ്സിന്റെ ഒരു പേടിയാണ് നിനക്ക്."
രാഘവൻ പിള്ള തുടർന്നു: "പിന്നെ... ഈ കാര്യം ഇനി പുറത്താരും അറിയണ്ട. ഇത് നീയും ഞാനും തമ്മിലുള്ള ഒരു രഹസ്യമായിരിക്കട്ടെ. നിന്റെ അമ്മയോട് പോലും നീ ഇത് പറയണ്ട. അനാവശ്യമായി ഓരോന്ന് ചിന്തിച്ച് നീ നിന്റെ മനസ്സ് നശിപ്പിക്കണ്ട. ധൈര്യമായിട്ടിരിക്ക്... നമുക്ക് നാളെ തന്നെ പെണ്ണുകാണാൻ പോകാം."
അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ സുഗുണന് വലിയൊരു ആശ്വാസമായി. രാഘവൻ പിള്ള മുറിക്ക് പുറത്തേക്ക് നടന്നു. ഉമ്മറത്ത് ഭവാനി ആകാംഷയോടെ കാത്തുനിൽപ്പുണ്ടായിരുന്നു.
"എന്തായി രാഘവേട്ടാ? അവൻ സമ്മതിച്ചോ?"
രാഘവൻ പിള്ള ചിരിയോടെ പറഞ്ഞു: "അതൊക്കെ അവൻ സമ്മതിച്ചു ഭവാനി. വെറുതെ ഓരോന്ന് ഓർത്തു പേടിക്കുന്നതാ ചെക്കൻ. നാളെ നമുക്ക് പെണ്ണുകാണാൻ പോകാം. നീ ഒരുങ്ങിക്കോ."
ഭവാനി സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി. രാഘവൻ പിള്ള
💬 Comments
View all comments