Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എന്നെ വിളിച്ചു. എന്താണ് കാര്യം എന്നറിയാൻ ഉള്ള വെപ്രാളം കൊണ്ട് ഞാൻ ചാടിപിണഞ്ഞ് എഴുന്നേറ്റു. ഞാൻ എഴുന്നേൽക്കുന്നത് കണ്ടിട്ട് അമ്മയും അച്ഛനും അവരുടെ മുറിയിലേക്ക് പോയി. പുറകെ ഞാനും.
"വാവേ...."
ഞാൻ പോകുന്നത് കണ്ടിട്ട് എന്നെ ചേച്ചി പിന്നിൽ നിന്നും വിളിച്ചു.
"ഞാൻ എന്താ കാര്യം എന്ന് അറിഞ്ഞിട്ട് വരാം. അത് വരെ ചേച്ചി വല്ലോം സിനിമേം കണ്ടൊണ്ട് ഇരുന്നോ."
അവളുടെ മനസ്സൊന്ന് തണുപ്പിക്കാനായി ഞാൻ പറഞ്ഞു. ടിവിയും ഓണാക്കി റിമോട്ട് കയ്യിൽക്കൊടുത്ത് ഞാൻ നേരെ റൂമിലേക്ക് നടന്നു.
"എന്താ അച്ഛാ എന്താ അമ്മേ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ നിങ്ങടെ മുഖത്ത് എന്താ ഒരു വിഷമം?? എന്താ പറയാനുണ്ടെന്ന് പറഞ്ഞേ??"
മുറിയിലേക്ക് കയറിയതും കട്ടിലിൽ ഇരിക്കുന്ന അവരോടായി ഞാൻ തിരക്കി.
"നിനക്ക് ആ ഗോകുൽ കൃഷ്ണയെ ഓർമയില്ലേ??
അച്ഛനാണ് അത് എന്നോട് ചോദിച്ചത്. ആ പേര് കേട്ടതും കുറച്ച് മാസം മുൻപ് നടന്ന ഞങ്ങടെ നാട്ടിലെ അമ്പലത്തിലെ ഉത്സവദിവസം എന്റെ ഓർമയിലെത്തി.
...........................
"ഹായ്... ,"
"ഹായ് ചേട്ടാ ഞാൻ കാളിദാസ്. ഒരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാ."
"എന്താ കാളിദാസ്??"
"ഇവിടുത്തെ പ്രശ്‌നങ്ങൾ ഒക്കെ എനിക്ക് മനസിലായി. എന്റെ അച്ഛനും കമ്മിറ്റികാരിൽ ഒരാളാ. ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം. എന്നാലും എന്റെ ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ. വരാൻ പറ്റാത്തത് ഒരു female singer ആണെന്ന് മനസിലായി. എനിക്കൊരു ചേച്ചിയുണ്ട് ലക്ഷ്മി. പത്തിൽ പഠിക്കുന്ന സമയത്ത് പാട്ട് പഠിച്ചിട്ടുണ്ട്. അത്യാവശ്യം നന്നായിട്ട് പാടും. ഇപ്പൊ പുള്ളി ബി.ടേക് കഴിഞ്ഞു. എന്റെ ചേച്ചിക്ക് പാടാൻ ഒരവസരം കൊടുത്തുടെ??"
"എടാ
💬 Comments
View all comments