Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അത്..."
"നിങ്ങടെ ടീമിലുള്ള singer നെ കാളും പാടില്ലേലും ആരേം bour അടിപ്പിക്കല്ലേ അത് ഞാനുറപ്പ് തരാം."
"അത്..., നന്നായിട്ട് പാടൊന്നുള്ളത് ഉറപ്പ് ആണോ??"
"അഹ് ഉറപ്പാ ചേട്ടാ. ഞാൻ വാക്ക് തരുന്നു ചേച്ചി നന്നായിട്ട് പാടും."
"എന്നാ പോയി വിളിച്ചിട്ട് വാ. നമ്മക്ക് നോക്കാം."
"Thanku ചേട്ടാ thanku so much"
"ചേച്ചി plz എനിക്ക് വേണ്ടി ഒന്ന് പാടിക്കൂടെ??"
"വാവേ ഞാൻ എങ്ങനാട ഇത്രയും പേരുടെ മുമ്പില് എനിക്കാകെ ചമ്മല് തോന്നുന്നേടാ."
"എന്തിനാ എന്റെ ചേച്ചിക്ക് ഇത്ര ചമ്മല്?? ചേച്ചി പാടുന്നത് എന്നെപോലെ തന്നെ നമ്മടെ അമ്മക്കും അച്ഛനും ഈ നാട്ടുകാർക്കും ഒക്കേ കേക്കണം. ചേച്ചിയെ കൊണ്ട് പറ്റും. എന്റെ ചക്കര ചേച്ചിയല്ലേ?? വാടി."
"എനിക്ക് പേടിയാ വാവേ.... ഞാൻ സ്റ്റേജിൽ കേറുമ്പോ തന്നെ തുടങ്ങും കൂവാൻ."
"അഹ് അതുകൊള്ളം ആദ്യം ചമ്മലായിരുന്നു ഇപ്പൊ പേടിയായോ?? എന്റെ ചേച്ചി കൂവുന്നവരെ പോവാൻ പറ. അവരുടെ കൂവല് ചേച്ചി പാടുന്ന വരെ ഉണ്ടാവൂ. വാ ചേച്ചി."
"എന്നാലും വാവേ"
"ഒരെന്നാലും ഇല്ല. ദേ ഈ ക്ഷേത്രത്തിൽ ഒരുപാട് തവണ ഇത് പോലെ പ്രോഗ്രാം നടന്നിട്ടുണ്ട്. അപ്പളൊക്കെ ഞാൻ അവരോട് കെഞ്ഞിട്ടുണ്ട് എന്റെ ചേച്ചിക്ക് ഒരവസരം കിട്ടാൻ വേണ്ടി. പക്ഷെ അപ്പോളൊന്നും ആരും അതൊന്നും കേൾക്കാൻ കൂട്ടാക്കില്ല. എന്നാൽ ഇപ്പൊ എന്റെ ചേച്ചിക്ക് ദൈവം ആയിട്ടൊരു അവസരം തന്നെക്കുവാ. അത് ചേച്ചിയായിട്ട് തട്ടി തെറിപ്പിക്കരുത്."
"ശെരി എന്റെ വാവക്ക് വേണ്ടി ഞാൻ പാടം."
"എനിക്ക് വേണ്ടി മാത്രം അല്ല എന്റെ ചേച്ചിക്ക് വേണ്ടിട്ടും."
"ചേട്ടാ ഇതാണ് എന്റെ
💬 Comments
View all comments