Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കാണാണ്ട് അയപ്പോ ഞാനെടുത്ത് അങ്ങ് തിന്നു."
"നല്ലത്."
"വാവേ പോയി വാങ്ങിട്ട് വാടാ...."
"എടി ചേച്ചി നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് ഞാനെങ്ങനെ പോയി വാങ്ങാനാ??"
"അതൊന്നും സാരല്ല്യടാ."
"എന്റെ പെണ്ണേ ഇപ്പൊ ദേ ഈ ഫുഡ് അങ്ങ് കഴിക്ക്. നാളെ രാവിലെ അച്ഛനും അമ്മയും ഇങ്ങ് വന്നോട്ടെ. എന്നിട്ട് നിനക്ക് ആവശ്യം ഉള്ളത് നിന്നേം കൊണ്ട് പോയി വാങ്ങി തരാം. പോരെ."
"അതെങ്ങനെ ഞാൻ വരും??"
"നാളെ രാവിലെ തന്നെ നിനക്ക് ഡിസ്സ്‌ചാർജ് കിട്ടും."
"ഉറപ്പല്ലേ??"
"നിയാണെ സത്യം."
എങ്ങനെയൊക്കെയോ പെണ്ണൊന്ന് അടങ്ങി. പിന്നെ ഞങ്ങള് മായ കൊണ്ട് വന്ന ഫുഡ് കഴിഞ്ഞു. രണ്ട് കറിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ നല്ല രുചിയായിരുന്നു. ഞങ്ങള് രണ്ടാളും നല്ലതുപ്പോലെ ആസ്വദിച്ച അത് കഴിച്ചത്. ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കളിതമാശകള് പറഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ സങ്കടം എല്ലാം പോയിരുന്നു. അല്ല എന്റെ സങ്കടം എല്ലാം എന്റെ ചേച്ചിപെണ്ണ് മാറ്റിയിരുന്നു. പിന്നെ രണ്ട് നഴ്സുമാർ വന്ന് അവൾക്ക് ട്രിപ്പ് ഇട്ടു. അവളുടെ കൈയില് സൂചി കേറ്റിയപ്പോ അവളെന്റെ കയ്യിലെ തൊലി എടുത്തു. അത് കണ്ട് ആ നഴ്സുമാർ ഒരേ ചിരിയായിരുന്നു. പിന്നെ രണ്ട് മൂന്ന് തവണ അവളെ ബാത്‌റൂമിൽ കൊണ്ട്പ്പോയി. പിന്നും കുറേ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു. ഒടുക്കം അവള് സുഖയിട്ട് ഉറങ്ങി. ഉറക്കം വരുന്നുണ്ടെലും ഞാൻ ഉറങ്ങിലാ. ട്രിപ്പ് തിരുമ്പോ തിരുമ്പോ പോയി പറയാനായിരുന്നു നഴ്സുമാരുടെ ഓർഡർ. ഇതൊക്കെ കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി നെറ്റിക്ക് സാരമായ പരിക്കല്ല. ഒരുപാട് ബ്ലഡ് പോയിട്ടുണ്ടാവും. എല്ലാം എന്റെ തെറ്റാ. ഞാൻ അവളുടെ കൂടെ ഉണ്ടാവണം ആയിരുന്നു. Mm കഴിഞ്ഞത് കഴിഞ്ഞു. ഇനി മരിച്ചാലും ഞാനീ കൊതിച്ചിയെ ഒറ്റക്ക് ആക്കില്ല. എങ്ങനൊക്കെയോ ഫോണിൽ തൊണ്ടിയും സൗണ്ട് കുറച്ച് വച്ച് സിനിമ കണ്ടും നേരം വെളുപ്പിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആറ് മണിക്ക് ഉണർന്ന അവള് എട്ട് മണി ആവുന്ന വരെ ഒരേ തീറ്റ ആയിരുന്നു. ഓടി ഓടി ഞാൻ തളർന്നത് മിച്ചം. പിന്നെ ഇതെല്ലാം ഇവൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോളാണ് സന്തോഷം.
"എപ്പളാ വാവേ അമ്മേം അച്ഛനും വരണേ??"
എന്റെ കൈയിലുള്ള പൈസ തീർന്നു. ഇനി അവര് വന്നാലേ എന്തേലും നടക്കൂ. അതുകൊണ്ടായിരിക്കും ചോദിക്കണേ.
"അഹ് അറിയില്ല ചേച്ചി. നേരത്തെ വിളിച്ചപ്പോ പറഞ്ഞത് ഒരു ഒൻപത് മണിയൊക്കെ ആവുമ്പോ വരാന്ന. നീയൊന്ന് അടങ്ങ്."
"വാവേ....."
💬 Comments
View all comments