Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
കണ്ടല്ല. അവളുടെ മനസ്സും സ്നേഹവും ഒക്കെ കണ്ടാ.
"വാവേ....."
ഏറെ നേരത്തെ ആലോചനക്ക് ശേഷം എന്തോ ഐഡിയ തലയിൽ ഉതിച്ചപ്പോലെ ചേച്ചി എന്നെ വിളിച്ചു.
"എന്തെങ്കിലും ഐഡിയ കിട്ടിയോടി??"
എന്റെ ആകാംഷ കണ്ട് അവൾ ചിരിച്ചു.
"അഹ്. ഒരു ഐഡിയ കിട്ടി."
എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷമായി. മണ്ടിയാണെലും എന്റെ ചേച്ചിക്ക് ബുദ്ധിയൊക്കെയുണ്ട്.
"എന്താ ഐഡിയ??"
"ഞാനൊരു അവസരം ഒരുക്കിത്തരം നിങ്ങൾക്ക് സംസാരിക്കാൻ. നീ നിന്റെ മനസ്സിൽ ഉള്ളത് അവളോട് അങ്ങ് തുറന്ന് പറഞ്ഞോ!"
"നല്ല ഐഡിയ!"
"എന്തേ??"
"എടി ചേച്ചി അവളെ കാണുമ്പളേ എനിക്ക് ഞെട്ടലാ. ആ ഞാൻ എങ്ങനാ അവളോട് എനിക്ക് നിന്നെ ഇഷ്ട്ടണ് എന്ന് പറയ്യ??"
"അഹ് എനിക്ക് ഇങ്ങനുള്ള ഐഡിയയെ അറിയൂ."
"നീ ഇങ്ങനുള്ളത് പറയാതെ നന്നായി ആലോചിച്ചിട്ട് നല്ലൊരു ഐഡിയ പറഞ്ഞ് താ."
"നീ ഇതൊക്കെ പറയണതെ സ്വന്തം ചേച്ചിയോടാ."
"അതിനിപ്പോ എന്താ??"
"ഒരു ചേച്ചിയോട് പറയുന്ന കാര്യണോ ഇതൊക്കെ??"
"എടി plz ചേച്ചി. നീ ഇങ്ങനൊക്കെ ചോദിച്ചാ ഞാൻ കുഴയും. ഇതൊക്കെ നിന്നോടല്ലെടി എനിക്ക് പറയാൻ പറ്റൂ??"
"ഞാൻ ചുമ്മാ പറഞ്ഞതാടാ വാവേ. എനിക്കറിഞ്ഞൂടെ നിന്നെ, നമ്മക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാക്കാം."
അവള് വീണ്ടും നല്ലൊരു ഐഡിയ കിട്ടാനായി ആലോചനയിലാണ്ടു.
"വാവേ..."
"അഹ്..."
"ഒരായ്‌ഡിയ കിട്ടി. പറയട്ടെ??"
"നേരത്തെ പറഞ്ഞത് പോലത്തെയാണോ??"
"അല്ലടാ."
"എന്നാ വേഗം പറയ്യ്."
"നീ ആദ്യം അവളോട് എന്തെങ്കിലും ഒക്കെ സംസാരിച്ച് നല്ല രീതിയില് കൂട്ട് അവൻ നോക്ക്. നിങ്ങള് തമ്മില് നല്ല രീതിയിൽ കൂട്ട് ആവണം. പതിയെ പതിയെ നിന്റെ ഇഷ്ട്ടം നീ
💬 Comments
View all comments