0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 934

അവളെ അറിയിക്കണം. എങ്ങനുണ്ട്??"

"ഐഡിയ ഒക്കെ കൊള്ളാം. പക്ഷെ എങ്ങനെ സംസാരിച്ച് തുടങ്ങും?? ഞാൻ പറഞ്ഞില്ലേ ടി അവളെ കാണുമ്പളേ ഞെട്ടലാ."

"അതാദ്യം മാറ്റ്. അവളെ കാണുമ്പോ അതൊരു സ്വപ്നം ആണെന്ന് അങ്ങ് വിചാരിക്കണം. എന്നിട്ട് മനസ്സിലുള്ളത് എല്ലാം പറയണം."

" ഛീ അതൊക്കെ ബോറാ ചേച്ചി."

"പിന്നെ എന്താച്ച നീ ആയിക്കോ."

"ചേച്ചി........"

"വാവേ ചേച്ചി മോന്റെ കൂടെ തന്നെയുണ്ട്. നീ അവളോട് മനസ്സിലുള്ളത് അങ്ങ് പറഞ്ഞോ. ഒരു കാര്യത്തിൽ ഞാനുറപ്പ് തരാം. അവള് നിന്നെ ഇഷ്ടപ്പെടും."

ചേച്ചിയുടെ ആ ഒരു വാക്ക് മതിയായിരുന്നു എനിക്ക് ധൈര്യം തരാൻ. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. ഇനി ഞാൻ അവളെ കണ്ടാൽ ഞെട്ടില്ല എന്നുറപ്പിച്ചു. ചേച്ചി പറഞ്ഞപ്പോലെ നല്ല രീതിയിൽ കൂട്ടായി പതിയെ പതിയെ എന്റെ ഇഷ്ട്ടം ഞാനവളെ അറിയിക്കും. ഞാൻ മനസ്സിലുറപ്പിച്ചു. അവളെ പറ്റി അങ്ങനെ ആലോചിക്കുവായിരുന്നു ഞാൻ. പെട്ടന്ന് ചേച്ചി എന്റെ കൈയിൽ പിച്ചി. ഞാനവളെ നോക്കി. അവളെന്നെ കണ്ണുകൾ കൊണ്ട് നേരെ നോക്കാൻ ആംഗ്യം കാണിച്ചു. ഞാൻ നേരെ നോക്കി. കൈയിൽ ഒരു പൊതിയുമായി വരുന്നു എന്റെ അരയന്നം. ഇപ്രാവശ്യം ഞാൻ ഞെട്ടിയില്ല. ഞാൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. ഇത്തവണ അവള് ചിരിക്കും മുന്നേ ഞാനങ്ങ് ചിരിച്ചു. എന്റെ ചിരി കണ്ടില്ലാന്ന് തോന്നുന്നു, അവള് ചിരിച്ചില്ല. ഞാൻ ചമ്മി.

"ദാ ചേച്ചി നല്ല ചൂടുള്ള ഉഴുന്ന് വട. ചൂട് പോവും മുന്നേ കഴിച്ചോ."

"ചേച്ചിക്ക് മാത്രേ ഉള്ളോ?? എനിക്കില്ലേ??"

ഇപ്രാവശ്യം എനിക്ക് സംസാരിക്കാൻ നല്ല ധൈര്യം കിട്ടി. അതുകൊണ്ട് തന്നെ ഞാനങ്ങ് ചോദിച്ചു.

💬 Comments

View all comments