Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"ഓഹ് കണ്ണനും ഉണ്ട് കഴിച്ചോ."
എന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് അവൾ മറുപടി തന്നു. ഉഫ് ആളെ കൊല്ലുന്നൊരു ചിരിയായിട്ട് ഇറങ്ങിക്കോളും.
"എന്നാ പിന്നെ ഞാനിറങ്ങട്ടെ?? സമയം കിട്ടുവാണേ നാളെ രാവിലെ വരാം.
"മോള് ഒന്ന് കഴിക്ക്."
"എനിക്ക് വേണ്ട ചേച്ചി ഞാനിതൊന്നും അധികം കഴിക്കാറില്ല. കഴിപ്പിക്കാറെ ഉളളൂ. പിന്നെ നിങ്ങടെ രണ്ട് പേരുടേം നമ്പർ തരണേ."
അവളതും പറഞ്ഞ് ഫോൺ എടുത്തു. ചേച്ചി അവളുടെ നമ്പർ പറഞ്ഞ് കൊടുത്തു.
"ഇനി കണ്ണന്റെ കൂടി താ."
അവള് എന്റെ നേരെ തിരിഞ്ഞു. ഒരു പെണ്ണ് ആദ്യയിട്ടാ എന്റെ നമ്പർ ചോദിക്കണേ. ആ സമയത്ത് എനിക്ക് വേറേതോ ഫീൽ ആയിരുന്നു. ഒന്ന് അറച്ചെങ്കിലും ഞാനും എന്റെ നമ്പർ പറഞ്ഞ് കൊടുത്തു. അവള് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അപ്പളാണ് എനിക്ക് മറ്റേ കാര്യം ഓർമ വന്നത്. നേരത്തെ ഇവള് എന്തിനാ എന്നെ പിന്നീന്ന് വിളിച്ചത്?? ഞാനത് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ഞാനും റൂമിന് വെളിയിലിറങ്ങി. ഭാഗ്യത്തിന് അവള് സ്റ്റെപ് ഇറങ്ങുവായിരുന്നു.
"മായാ......"
ഞാനവളെ വിളിച്ചു. അവള് എന്നെ നോക്കി. സ്റ്റെപ് തിരിച്ച് കേറി എന്റെ അടുത്ത് വന്നു. നേരത്തെ കിട്ടിയ അതേ സുഗന്ധം എന്റെ മുക്കിലേക്ക് അടിച്ച് കേറി. ഇവളെ കാണുമ്പോ കടിച്ച് തിന്നാൻ തോന്നുവാണല്ലോ ഈശ്വരാ.
"Mm എന്താ??"
അവൾടെ മാസ്റ്റർപീസ്സ് ചിരിയോടെ എന്നോട് ചോദിച്ചു.
"അഹ്, ഒരു സംശയം ചോദിക്കാനാ വിളിച്ചേ?? നേരത്തെ ക്യാന്റീനിൽ വച്ച് എന്നെ പിന്നിന്ന് വിളിച്ചില്ലേ??"
ഞാനത്ര മാത്രം പറഞ്ഞു. അവളൊന്ന് ആലോചിച്ചു. പെട്ടന്ന് അവൾടെ മുഖം ചമ്മ്യ പോലെ എനിക്ക് തോന്നി.
💬 Comments
View all comments