Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"എഹ് എന്താ??"
എന്റെ വെളിവില്ലാത്ത സംസാരം കേട്ടിട്ട് ആണെന്ന് തോന്നുന്നു അവള് വീണ്ടും ചോദിച്ചു.
"ഛീ തെറ്റിപ്പോയി. ചേച്ചി ബാത്‌റൂമിൽ തെന്നി വീണു. നെറ്റി ചെറുതായി ഒന്ന് പൊട്ടി. ഇവിടെ അഡ്മിറ്റാ."
ഇപ്രാവശ്യം ഏതായാലും തെറ്റിലാ.
"നമ്മടെ ലക്ഷ്മി ചേച്ചിക്കോ?? എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു??"
ഇവളെ ഓരോ നിമിഷവും അടുത്തറിയുന്തോറും എനിക്ക് ഇവളോടുള്ള സ്നേഹം കൂടുവാണ്. ഇന്ന് രാവിലെയാ ആദ്യയി ഞാൻ കാണണേ. അപ്പൊ തന്നെ ആരോടും ചോദിക്കാതെ ഇവളെന്റെ ഹൃദയത്തിൽ കേറി. ഇവളെന്നെ ഓർക്കുന്നു, എന്റെ ചേച്ചിയെ ഓർക്കുന്നു. ആർക്കും വിട്ട് കൊടുക്കില്ല ഇവളെ ഞാൻ.
"ഏയ് കണ്ണാ...."
അവളുടെ വിളിയാണ് എന്നെ കൂടുതൽ ആലോചനകളിൽ നിന്ന് തടസ്സപ്പെടുത്തിയത്.
"അഹ്. ഇപ്പൊ കുഴപ്പം ഒന്നുമില്ല."
"Mm. എവിടെയാ കിടക്കണേ??"
"Second floor."
"അഹ് ഞാൻ പിന്നെ വന്ന് കണ്ടോളം. Blood donate ചെയ്യണം. ഞാൻ അങ്ങോട്ട് ചെല്ലട്ടെ."
"അതെവിടെയാ??"
"ദോ ആ കാണുന്ന ഡ്രസിങ് റൂമിന്റെ വലത് സൈഡ്."
അവൾ അങ്ങോട്ടേക്ക് വിരൽ ചൂണ്ടി കാണിച്ചു. എന്നിട്ട് അവിടേക്ക് നടന്നു. അപ്പോഴും എനിക്ക് മനസ്സിലാവാത്തത് ഇവളെന്തിനാ എന്നെ പിന്നിന്ന് വിളിച്ചത് എന്നാ. ഞാനും പിന്നൊന്നും ആലോചിക്കാതെ ചേച്ചിയുടെ അടുത്തേക്ക് നടന്നു. ചൂടോടെ ഈ പപ്‌സ് അങ്ങോട്ടേക്ക് കൊടുക്കണം. അതായിരുന്നു എന്റെ അപ്പളത്തെ ലക്ഷ്യം. മായയെ ഇനിയും കാണാൻ പറ്റോലോ എന്ന സത്തോഷത്തോടെ ഞാൻ നടന്നു. റൂമിന് വെളിയില് അച്ഛനേം അമ്മയെം കണ്ടില്ല. അവിരിരുന്ന ചെയറിൽ വേറാരോ ഇരിക്കുന്നു. ഞാൻ മുറിക്കുള്ളിലേക്ക് കേറി. അവിടെ കണ്ട കാഴ്ച ശെരിക്കും പറഞ്ഞാൽ എനിക്ക് സന്തോഷത്തിനപ്പുറം വേറെന്തോ ഫീൽ
💬 Comments
View all comments