0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 941

പൊതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാണ് ചേച്ചിയുടെ ചോദ്യം.

"നല്ല ചൂട് പരിപ്പ് വട."

അത് കേട്ടപ്പോ എന്റെ കൊതിച്ചി പെണ്ണിന്റെ മുഖത്തെ ഭാവം കാണണമായിരുന്നു.

"ഞാനിന്നലെ കണ്ണന് മെസ്സേജ് അയച്ചിരുന്നു. പക്ഷെ ഒരു replay യും ഇല്ലായിരുന്നു."

എന്റെ മുഖത്ത് നോക്കി പരിഭവം കണക്ക് അവളത് പറഞ്ഞപ്പോ എന്റെ അവസ്ഥ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലായിരുന്നു.

"ചേച്ചിക്ക് മെസ്സേജ് അയച്ച് വെറുതെ ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു. അതാ കണ്ണന് മെസ്സേജ് ഇട്ടേ."

അവളതൂടെ പറഞ്ഞപ്പോ swich off ആയിരുന്ന എന്റെ ഫോൺ ഞാൻ ഓണാക്കി. 3% മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ഞാൻ വാട്സാപ്പ് ഓണാക്കി. ഏതോ ഒരു നമ്പറിന്ന് ഏഴെട്ട് മെസ്സേജ് വന്ന് കിടപ്പുണ്ട്. ഞാനത് open ചെയ്തു. അതേ അവളുടെ തന്നെ മെസ്സേജ്. ചേച്ചി എന്ത് ചെയ്യുവാ??, ഫുഡൊക്കെ കഴിച്ചോ??, ചേച്ചി ഉറങ്ങിയോ??, ഇതായിരുന്നു ഇന്നലെ രാത്രിയിലെ മെസ്സേജ്. പിന്നെ മെസ്സേജ് ഉള്ളത് ഇന്ന് രാവിലെ 6 മണിക്ക് ശേഷമാണ്. Good morning, ചേച്ചി ഉണർന്നോ??, ഫുഡ് കഴിച്ചോ??, ഡിസ്സ്‌ചാർജിന്റെ കാര്യം വല്ലതും പറഞ്ഞോ??, ഞാനങ്ങോട്ട് വരുവാണ് എന്നൊക്കെ.

"മായ സോറി. വാട്സാപ്പില് ഞാൻ നോട്ടിഫിക്കേഷൻ ഓഫ് ആക്കി ഇട്ടേക്കുവാ. അത് മാത്രോല്ല, free fire ഉം സിനിമയും ഒക്കെയായിട്ട് ഫോണിലെ ചാർജ് മൊത്തം ഞാൻ തീർത്തു. അതാ മെസ്സേജ് ശ്രദ്ധിക്കാണ്ടിരുന്നേ."

ഞാൻ ഉള്ളതങ്ങ് പറഞ്ഞു.

"അല്ല ഈ വാട്സാപ്പ് നമ്മക്ക് ഉപയോഗം ഉള്ള ആപ്പ് അല്ലെ?? അതിന്റെ നോട്ടിഫിക്കേഷൻ ഓഫാക്കിയാൽ ആവശ്യക്കാര് മെസ്സേജ് അയച്ച നമ്മക്കെങ്ങനെ അറിയാൻ പറ്റും??"

അവള് പറഞ്ഞതിലും കാര്യമുണ്ട്. പക്ഷെ

💬 Comments

View all comments