Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഉറങ്ങാത്തതിൽ ആശത്തിക്ക് നല്ല വിഷമം ഉണ്ട്.
"ഏയ് അതൊന്നും സാരല്ലടി. ഞാൻ ഫോണിലൊക്കെ തോണ്ടി ഉറക്കം കളഞ്ഞു."
ഞാൻ അങ്ങനെ പറഞ്ഞിട്ടും അവൾടെ
മുഖം തെളിഞ്ഞില്ല.
"അഹ് ഒന്ന് ചിരിക്കേടോ."
ഞാനവളെ ഇക്കിളി കൂട്ടി. പക്ഷെ no രക്ഷ. ഇനി എന്തോന്ന് ചെയ്ത് ഇവൾടെ മൂഡ് ശെരിയാക്കും എന്നാലോചിച്ചോണ്ട് ഇരിക്കുമ്പോളാണ് എനിക്ക് മറക്കാൻ പറ്റാത്ത ആ സുഗന്ധം എന്റെ മൂക്കിനകത്തേക്ക് ഊളി ഇട്ട് കേറിയത്. ഞാനൊന്ന് ആഞ്ഞ് വലിച്ചു. എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി. അതേ എന്റെ മാത്രം അരയന്നം മായ. കൈയിൽ ഇന്നലത്തെ പോലെ ഒരു പൊതിയുമായി റൂമിനകത്തേക്ക് വരുന്നു. കടും നീല ചുരുതാറിൽ അവൾ കൂടുതൽ മനോഹരിയായിരിക്കുന്നു. നന്നായി ഒരുങ്ങിട്ടൊന്നും ഇല്ല. അല്ലെങ്കിൽ തന്നെ സുന്ദരിക്ക് എന്തിനാ പൊട്ട്?? മുടി മെടഞ്ഞ് കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മ കുറി. ഏതായാലും ഒന്ന് പറയാം ഇവളും എന്റെ ചേച്ചിയും ഒരുങ്ങി ഇറങ്ങിയാൽ ഇതിൽ ആരാ സുന്ദരി എന്ന് പറയാൻ ആരായാലും ഒന്ന് വിയർക്കും.
"Good morning."
വന്നപ്പടെ അവളുടെ ആ മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് wish ചെയ്‌തു. ഇന്നത്തെ ദിവസം കളർ അവൻ അത് തന്നെ ധാരാളം.
"Good morning മായ കുട്ടി."
അത് കേട്ട് ചേച്ചിയും കൊടുത്തു ഒരു wish.
"Good morning മായാ."
ഞാനങ്ങനെ wish ചെയ്യുന്ന കൂട്ടത്തിലൊന്നും അല്ല. ഇങ്ങോട്ട് ആരെങ്കിലും wish ചെയ്താൽ might ചെയ്യത്തും ഇല്ലാ. പക്ഷെ മായ wish ചെയ്‌തപ്പോ എനിക്ക് തിരിച്ചും ചെയ്യാൻ തോന്നി.
"ദാ"
അവൾ കൈയിലെ പൊതി ചേച്ചിക്ക് കൊടുത്തു.
"എന്താ ഇത്??"
💬 Comments
View all comments