0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 926

തന്നു. ഏറ്റവും വല്യ കാര്യം എന്താന്ന് ചോദിച്ചാ അവര് പറയുവാ ഇനി മോള് പറയാതെ മോളെ വിവാഹത്തിന് ആരും നിര്ബന്ധിക്കില്ലെന്ന്. ഇതെല്ലാം കൂടി കേട്ടപ്പോ സന്തോഷം കൊണ്ട് എനിക്ക് എറങ്ങി ഓടനാ തോന്നിയെ. അല്ലേലും ഞാനിങ്ങനെയാ! നടക്കാൻ പറ്റില്ലെന്ന് അറിയാങ്ങിലും വെറുതെ ഓരോ സ്വപ്നങ്ങൾ കാണും. ഇല്ലേ വാവേ?????"

"ചേച്ചി മതി.... നിർത്ത്. നിനക്ക് ഇപ്പളല്ലേ ഇങ്ങാനൊന്ന് ഉണ്ടായത്. ജന്മനാ നടക്കാൻ കഴിയാത്തവരും കാലില്ലത്തവരും ആയി എത്ര പേരാ ജനിക്കണെന്ന് അറിയോ???? എന്റെ ചേച്ചിക്ക് ഞാനില്ലേ?? നിനക്ക് ഓടാണോ??? ഞാൻ എടുത്തോണ്ട് ഓടും. വീൽചെയർ ഉണ്ടെങ്കിലും എന്നെ കൊല്ലനായി കച്ചകെട്ടി ഇറങ്ങിയതല്ലേ എന്റെ പുന്നാര. വാ, എടുക്കട്ടേ ഒരു റൗണ്ട് ഓടിട്ട് വരാം."

ചിരിച്ചുകൊണ്ട് സാംസരിച്ച് തുടങ്ങിയ അവള് അവസാനം കരയും എന്നായപ്പോ ഞാൻ അങ്ങാനൊക്കെ അങ്ങ് പറഞ്ഞു. ഉള്ളിൽ അവളെക്കാൾ ഏറെ സങ്കടം അനുഭവിക്കുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ ഞാനൊരു നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി.

"വാവേ...."

ഈ വിളിയിൽ സങ്കടം ഇല്ല. വേറെന്തോ ആണ്.

"എന്താടി???"

"ആ മാറ്റി വച്ച പപ്‌സ് നിനക്ക് വേണ്ടെങ്കിൽ ഒന്നൂടെ തായോ."

മുഖത്ത് ഒരു കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ഞാനാദ്യം നോക്കിയത് അവളുടെ വയറിലേക്കാ. ഇപ്പളും ഒട്ടികിടക്കുവാ. ഞാനറിയാതെ ചിരിച്ചുപ്പോയി. കളിയാക്കാൻ തോന്നില്ല. കൊടുത്തു ഒന്നല്ല ആ പൊതിയോടെ.

"അപ്പൊ നിനക്ക്??"

പൊതി കൈക്കലാക്കിയാ ശേഷം അവൾ തിരക്കി.

"ആദ്യം നിന്റെ ഈ ഉണ്ണിവയറ് നിറയട്ടെ. എന്നിട്ട് ഞാൻ തിന്നോളം."

അവൾടെ വയറ് തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു.

"ഷോ, നീ ഇങ്ങനെ കണ്ണിട്ട്

💬 Comments

View all comments