0%

Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 267

എനിക്കുള്ള വടയും കൂടെ എടുത്ത് വിഴുങ്ങിയെ??"

"ഓഹ് അതാണോ! അത് പറഞ്ഞപ്പോളാ ഇതിന് എന്തൊരു ടെസ്റ്റ് അഹ് വാവേ?? ഇവിടുത്തെ ക്യാന്റീനിന്നാ അച്ഛൻ വേടിച്ചോണ്ട് വന്നേ. ഇനിയിപ്പോ നീ ഒരു കാര്യം ചെയ്യ് അവിടെ പോയി ഇനിയും ഒരു നാലെഞ്ചേട്ടം വേടിച്ചിട്ട് വാ. ചെല്ല്."

"നാലെഞ്ചേട്ടം മതിയോ??"

"അഹ് തൽകാലം മതി. വേണോങ്ങി ഞാൻ പിന്നെ പറയാം."

"പൊക്കോണം. എന്റെ വട തിന്നതും പോര. ഇനിയും വേടിച്ച് കൊടുക്കണം പോലും."

"കൊതികൊണ്ട് അല്ലെ വാവേ."

അവൾ ദയനീയമായി പറഞ്ഞു. അത് കേട്ട് എനിക്ക് ആകെ വല്ലാണ്ട് ആയി.

"ഇപ്പൊ വേണോ നിനക്ക്??"

"ഇപ്പൊ വാങ്ങിട്ട് വരോ??"

"പോണേ പ്രശ്നം ഒന്നൂല്ല. പക്ഷെ അപ്പളെങ്ങാനും ഡോക്ടർ വന്നാ??"

അത് കേട്ടപ്പോ അവളുടെ മുഖം ചെറുതായി ഒന്ന് വാടിയോ?? ഇങ്ങനൊരു കൊതിച്ചി.

"നീ വിഷമിക്കാതെ. ഇന്നെന്തായാലും വാങ്ങിച്ച് തന്നിരിക്കും ഞാൻ. പോരെ."

"അഹ്."

ആ മൂളലിന് ഒരു ശക്തി കുറവ് പോലെ.

"അഹ് വിഷമിക്കാതെടോ."

"ചേച്ചി..............."

പെട്ടന്ന് പിന്നിന്ന് ഒരു വിളി. ഞാനും അവളും ഒരേപോലെ തിരിഞ്ഞ് നോക്കി. അവിടെ നിക്കുന്ന ആളെ കണ്ട് പൂ ചോദിച്ച എനിക്ക് പൂക്കാലം കിട്ടിയ പോലായി. എന്റെ മായ. അവിടെ കിടന്ന് ഡാൻസ് ചെയ്യാനാ എനിക്ക് തോന്നിയെ. അവള് അടുത്തേക്ക് നടന്ന് വന്നുകൊണ്ടേയിരുന്നു. എന്റെ ഹൃദയമിടിപ്പ് അതിനനുസരിച്ച് കൂടിക്കൊണ്ടേ ഇരുന്നു. അവളടുത്ത് എത്തിയതും ഞാൻ യാന്ത്രികമായി എഴുന്നേറ്റു.

"ഇപ്പൊ എങ്ങനുണ്ട് ചേച്ചി??"

ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ പയ്യൻ മുന്നിൽ നിന്നിട്ടും might പോലും ചെയ്യാത്തതിൽ എനിക്ക് നല്ല സങ്കടം തോന്നി.

"ഇപ്പൊ കുഴപ്പൊന്നും ഇല്ല മോളെ."

"ദാ കണ്ണാ."

അവള് ഒരു ബാഗിൽ നിന്ന് രണ്ട് പൊതി എടുത്ത് എനിക്ക് നേരെ നീട്ടി. പെട്ടന്ന് അവളുടെ നാവിൽ നിന്നും എന്നെ കണ്ണാന്ന് വിളിച്ചപ്പോ എന്റെ മനസ്സ് കുളിരണിഞ്ഞു. ഞാൻ ആ പൊതി വാങ്ങി.

"എന്താ ഇത്??"

"രാത്രിയിലേക്കുള്ള ഫുഡാ."

"അല്ല മോളെ സാധാരണ പേഷ്യന്റിന് മാത്രോല്ലേ ഇങ്ങനെ ഫുഡ് ഒക്കെ കൊടുക്കുന്നേ?? ഇതെന്താ കൂട്ടിരിക്കുന്ന ആൾക്കും??"

അവള് പറഞ്ഞതും ശെരിയാ. അന്നത്തെ ആ ഒരു അക്സിഡന്റിന് ശേഷമുള്ള ഹോസ്പിറ്റൽ ജീവിതം എന്റെ മനസ്സിലേക്ക് ഓടി വന്നു. അന്നും ഞാനായിരുന്നു കൂട്ടിരുന്നത്. രാവിലെ ചേച്ചിക്ക് പാലും മുട്ടയും ബ്രെഡും ഒക്കെ കൊടുക്കും. ആരും കാണാതെ അവളെനിക്കും അതൊക്കെ വീതിച്ചിരുന്നു. ചില ദിവസങ്ങളിൽ പകലായിരിക്കും ഫുഡ് കൊണ്ട്

💬 Comments

View all comments