Chapter Title : ?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഞാൻ നിന്നെ അനിയത്തിയായി കണ്ടുകഴിഞ്ഞു."
"ഞാൻ ചേച്ചിക്ക് എന്തെങ്കിലും വേടിച്ചിട്ട് വരട്ടെ??"
"എനിക്കൊന്നും വേണ്ട മോളെ."
"അത് പറഞ്ഞ പറ്റില്ല. ഞാൻ ക്യാന്റീനിന്ന് നല്ല ചൂട് ഉഴുന്ന് വട വാങ്ങിട്ട് വരാം."
"വാവേ......ടാ."
സത്യം പറഞ്ഞാൽ നേരത്തെ പോയ കിളി ചേച്ചി വിളിച്ചപ്പോള തിരിച്ചെത്തിയെ. അവര് പറഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കിയപ്പോ മായ പോകാൻ പോണു. അവളെന്നെ നോക്കി ചിരിച്ചു. എനിക്കും അവളെ നോക്കി ചിരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവള് ചിരിച്ചപ്പോ തന്നെ എന്റെ ശരീരം ആകെമൊത്തം മരവിച്ച അവസ്ഥയിലായി. അവള് പോയപ്പോ എന്തോ നല്ല മണം ആയിരുന്നു. അതേത് പൂവിന്റെയാണ് എന്നൊന്നും അറിയില്ല. പക്ഷെ എനിക്കിഷ്ട്ടയി. അവള് പോയിട്ടും ഞാനാ വാതിൽക്കലേക്ക് നോക്കി നിന്നു.
"വാവേ......"
ചേച്ചിയുടെ ഒരുമാതിരിയുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കുന്നെ. അപ്പൊ കണ്ടത് ഒരാക്കിയ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെയാണ്.
"ഊറ്റിയത് മതിട്ടോ. അവള് പോയിട്ട് കുറേനേരമായി."
"ഓഹ്."
"അല്ല എന്താ മോൻ സ്വപ്നം വല്ലോം കാണുവായിരുന്നോ??"
ഞാനതിന് മറുപടി കൊടുത്തില്ല. പകരം രൂക്ഷമായി അവളെ നോക്കി.
"അല്ല, കുറച്ച് നേരായിട്ട് ശ്രദ്ധിക്കുവാ. അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നു. കണ്ണൊന്ന് ചിമ്മുന്ന പോലുമില്ല. അവള് പറയുന്നതും ഞാൻ പറയുന്നതും ഒന്നും നീ കേൾക്കുന്നില്ലാന്ന് എനിക്ക് മനസിലായി. എന്താണ് അവളെ കണ്ടപ്പളെ ഉള്ള ഫ്യൂസ് അടിച്ച് പോയോ??"
"പോയിന്നാ തോന്നണെ."
ഞാനൊരു ചമ്മലോടെ പറഞ്ഞു.
"എന്ത് ക്യൂട്ടാ അവള് അല്ലെടാ??"
"ഓഹ് നിന്റെ അത്രയൊന്നും ഇല്ലടി."
"ഓഹ് എന്തിനാ സോപ്പിടണെ?? എന്തെങ്കിലും കാര്യം സാധിക്കാനുണ്ടോ??"
അവളെയൊന്ന് ചെറുതായിട്ട് പതപ്പിക്കാൻ നോക്കിയതാ. പക്ഷെ കൈയോടെ തൂക്കി.
"എന്താ മോനെ കാര്യം?? എന്താണേലും പറയ്യ്."
"അവളോട് എങ്ങനെയാ ചേച്ചി ഞാനെന്റെ ഇഷ്ട്ടം തുറന്ന് പറയാ??"
ഞാനെന്റെ ഉള്ളിലുള്ളത് അങ്ങ് പറഞ്ഞു. ഒന്നും ഒളിക്കുന്ന ശീലം ഞങ്ങൾക്കിടയിൽ ഇല്ല. പക്ഷെ അവളിൽ നിന്നും ഞാൻ ഒരു കാര്യം മറക്കുന്നുണ്ട്. അതവളോട് പറഞ്ഞാൽ അവളെന്നെ വെറുക്കും.
"ഓഹ് അതാണോ?? അപ്പൊ ഇതിനാണ് മോൻ ഞാൻ സുന്ദരിയെന്നൊക്കെ പറഞ്ഞേ അല്ലെ??"
"പോടി ചേച്ചി. അവളെ എനിക്ക് ഇഷ്ട്ടൊക്കെ തന്നെയാ. പക്ഷെ ഞാൻ തലയിൽ തൊട്ട് സത്യം ചെയ്യാം അവളും സുന്ദരിയാ എന്റെ ചേച്ചിയും സുന്ദരിയാ."
ഞാൻ പറഞ്ഞതും സത്യം തന്നെയാ. മായയെ കണ്ട് ഞാൻ മയങ്ങി. അതവളുടെ സൗന്ദര്യം മാത്രം
💬 Comments
View all comments