Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മായകണ്ണൻ 5
Mayakkannan Part 5 | Author : Crazy AJR | Previous Part
സോറി തെറി പറയരുത്. തള്ള് കുറക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ രക്തത്തിൽ കലർന്നുപ്പോയി. ഈ പാർട്ടിലും അനേകം തള്ള് കാണും. ഷെമിക്കണോട്ടോ. പിന്നെ എനിക്കൊരു profile pic ഇടണം. അതെങ്ങനെയാണെന്ന് ഒന്ന് പറഞ്ഞുതരവോ കുറെ പേര് പറഞ്ഞു തന്നതാ. പക്ഷെ ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല. അറിയവുന്നവര് ഒന്ന് പറഞ്ഞ് തരണേ. അപ്പൊ ഒന്നൂടെ പറയുന്നു. താള്ളുണ്ടാവും ഷെമിക്കുക. ആശിർവാദിക്കുക.
മായകണ്ണൻ.....
പുറത്തെ ചെയറിൽ അവളിരുപ്പണ്ടായിരുന്നു. എന്നെ കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൾ എഴുന്നേറ്റു. പക്ഷെയൊന്നും മിണ്ടില്ല. ഞാനൊന്ന് ആലോചിച്ചു, അല്ലെങ്കിൽ തന്നെ ഞാനെന്തിനാ വെറുതെ പേടിക്കണേ?? ഞാൻ ശ്വാസം ആഞ്ഞു വലിച്ചു.
"എന്താ മായ??"
"ചേച്ചി എന്നോട് ഒരു കാര്യം പറഞ്ഞു അത് സത്യമാണോന്ന് അറിയാന, വിളിച്ചേ."
അത് കേട്ട് കാറ്റ് പോയ ബലൂണിന്റെ അവസ്ഥ ആയി എനിക്ക്.
"എന്ത്..., എന്ത് കാര്യാ??"
വിറയലോടെ ഞാൻ തിരക്കി.
"അഹ് കണ്ണൻ നന്നായിട്ട് പാടൂന്ന്. ശെരിയാണോ??"
അയ്യേ ഇതാണോ കോപ്പ് ഞാനിപ്പോ heart attack വന്ന് ചത്തേനെ. ആശ്വാസം കൊണ്ടാണെന്ന് തോന്നുന്നു ഞാൻ ചിരിച്ചു.
"അപ്പൊ സത്യാല്ലേ??"
എന്റെ ചിരി കണ്ട് അവള് പറഞ്ഞു.
"പാട്ട് പഠിച്ചിട്ടുണ്ടോ??"
"അങ്ങനെ പഠിച്ചിട്ടൊന്നും ഇല്ല. പാട്ടൊക്കെ കേക്കാൻ ഭയങ്കര ഇഷ്ട്ടാ. അങ്ങനെ കേട്ട് കേട്ട് ചെറുതായിട്ടൊക്കെ പാടും."
ഒരു ചിരിയോടെ ഞാൻ മറുപടി കൊടുത്തു. എന്റെ ഉള്ളിൽ അപ്പോഴും മനസ്സിലാവാണ്ട് കിടന്ന കാര്യം ഇവളിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കുന്നത് എന്നാ.
"കണ്ണൻ എന്നെ ഒന്ന് സഹായിക്കണം."
ഈശ്വരാ എന്താണോ ആവോ??
"എന്താ മായാ എന്താ കാര്യം??"
"അത്, ഞാനും എന്റെ കുറച്ച് ഫ്രണ്ട്സും കൂടെ ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ്. എന്റെ ഒരു കൂട്ടുകാരി വഴി ഞങ്ങൾക്ക് ഒരു പ്രോഗ്രാം കിട്ടിട്ടുണ്ട്. ഇതൊന്ന് ക്ലിക്ക് ആയി കിട്ടണം."
"ഇതില് ഞാനെന്താ ചെയ്യേണ്ടത്??"
"ഞങ്ങൾക്ക് ഒരു male singer വേണം. കണ്ണന്റെ പാട്ട് കെട്ടിട്ടില്ലേലും ചേച്ചി പറഞ്ഞ് എനിക്ക് വിശ്വസാ. Plz കണ്ണന് ഒന്ന് സഹായിച്ചൂടെ?? വെറുതെ വേണ്ട നല്ലൊരു തുക തരാം. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിട്ടല്ലേ??"
"മായ എനിക്കൊന്ന് ആലോചിക്കണം."
പറ്റില്ല എന്ന് തീർത്ത് പറയാൻ എനിക്ക് തോന്നില്ല. ഒരു കണക്കിന് എനിക്ക് ചിരിയാ വന്നേ. സംഗീതത്തിന്റെ
💬 Comments
View all comments