Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"അത് ആദ്യം ഹലോ പറഞ്ഞപ്പോളേ മനസ്സിലായി."
"സോറി മായാ. പെട്ടന്ന് ഉറക്കം പോയ വിഷമത്തില്., ഞാനാണെങ്കിൽ നമ്പറും സേവ് ചെയ്ത് ഇട്ടിട്ടില്ല."
"ഏയ്യ് അതൊന്നും സാരല്ല. ശെരിക്കും സോറി പറയെണ്ടത് ഞാനാ. സമയോം കാലോം നോക്കാതെ വിളിച്ചതിന്!"
"അതിന് മണി 10 അല്ലെ ആയുള്ളൂ!"
"ഞാൻ കിടക്കുമ്പോ 11 മണിയൊക്കെ കഴിയും. ഞാൻ വിചാരിച്ചു കണ്ണൻ കിടന്ന് കാണില്ലെന്ന്."
"ചിലപ്പോളൊക്കെ ഞാനും ഏതാണ്ട് 11, 12 മണി കഴിഞ്ഞാ കിടക്കുവാ. അതുവരെ സിനിമ വല്ലതും കാണും."
"Mm. കണ്ണനോട് സംസാരിച്ച സമയം പോവുന്നതെ അറിയില്ല."
Ya ya ya vooooooooo അത് കേട്ടപ്പോ എന്റെ മനസ്സ് സന്തോഷം കൊണ്ട് അപ്പറത്തെ കുട്ടപ്പൻ മാമന്റെ പണ വഴിയൊടി.
"അഹ് പിന്നെ കണ്ണാ ഞാൻ വിളിച്ചത് നാളത്തെ കാര്യം പറയാനാ. വൈകിട്ട് വിളിച്ചപ്പോ ചേച്ചിയാ എടുത്തെ."
"അഹ് അവള് പറഞ്ഞിരുന്നു. ഞാൻ എപ്പളാ വരണ്ടേ??"
"Oru 10, 10.30 ആവുമ്പോ ലൈബ്രറിയിൽ വന്ന മതി."
"അഹ്. വേറെ കുഴപ്പൊന്നും ഇല്ലല്ലോ അല്ലെ??"
"എന്ത് കുഴപ്പം?? Just എന്റെ ഫ്രണ്ട്സിനെ ഒക്കെ പരിചയപ്പെടുത്തണം. പിന്നെ ചേച്ചി പറഞ്ഞു കണ്ണന് കുറെയേറെ പാട്ട് കാണാണ്ട് അറിയാന്ന്. അതില് ഏതേലും ഒരെണ്ണം പാടി അവരെ imbress ചെയ്യിക്കണം. അത്രേയുള്ളൂ."
ഞാനിവള്ടെ അനിയൻ തന്നല്ലേ?? എന്നിട്ടും അവസരം കിട്ടുമ്പോളൊക്കെ ഇവള് എനിക്കിട്ട് പണിയുവണല്ലോ ഈശ്വരാ.
"അപ്പൊ ശെരി കണ്ണാ നാളെ രാവിലെ ഇറങ്ങും മുന്നേ എന്നെയൊന്ന് വിളിക്കണേ."
"Mm"
"അപ്പൊ good night."
"Good night."
അവള് ഫോൺ വച്ചു. എന്റെ ഫോണിൽ ഞാൻ record എപ്പളും on ആക്കി ഇടും അതിപ്പോ ഉപകാരമായി. ഞാനവളുടെ voice കേട്ടോണ്ടിരുന്നു. ഇടക്കിടക്ക് ഫോണിൽ അവളുടെ നമ്പർ നോക്കി ഉമ്മ വാക്കാനും. ഓരോരോ വട്ടുകളെ. പിന്നെ നമ്പർ സേവ് ചെയ്തു. മായയെന്നൊന്നും അടിക്കാൻ പോയില്ല. ഒരു love ചിഹ്നത്തിൽ ഒതുക്കി. മായയെ ഓർത്തോർത്ത് ഞാനെന്റെ കണ്ണുകൾക്ക് ഷട്ടർ ഇട്ടു.
എന്തോ ഇന്ന് അവളെ കാണാൻ പോവുന്നത് കൊണ്ടാവണം, അമ്മ വിളിക്കാണ്ട് തന്നെ നേരത്തെ എഴുന്നേറ്റു. മടിച്ച് മടിച്ചാണെങ്കിലും കുളിച്ചു. രാവിലെ കുളി പതിവില്ല. എന്നിരുന്നാലും കുളിച്ചു. ഒരു സ്ക്രാച്ച് പെന്റും അതിന് യോജിച്ച ജീൻസ് ഷർട്ടും എടുത്തിട്ടു. മുഖത്ത് ക്രീമും പൗഡറും ഒന്നും ഇടാൻ നിന്നില്ല. ഞാൻ എപ്പളും പറയുമ്പോലെ സുന്ദരനെന്തിനാ പൊട്ട്?? പൗഡർ ഒന്നും ഇട്ടില്ലേലും ഞാൻ സുന്ദരൻ ആണെന്ന് ചേച്ചി
💬 Comments
View all comments