Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എന്നെ അനുഗ്രഹിച്ചു. നല്ലൊരു സ്വപ്നം ഞാനെന്റെ കൈക്കുള്ളിൽ ആക്കി. ഷൈജു ഏട്ടന്റെയും ജോപ്പോൾ ഏട്ടന്റെയും കമന്ററി. ചുറ്റും കൈയടികളോടെ മഞ്ഞപ്പട. ചുറ്റിനും എന്നിൽ പ്രതീക്ഷ വച്ചിരിക്കുന്ന എന്റെ ടീംസ്. റെഫറിയുടെ വിസിലിന്റെ ശബ്‌ദം എന്റെ കാതിലേക്ക് നുഴഞ്ഞു കേറി.
എന്റെ കഴുകൻ കണ്ണുകൾ ഞാൻ ഗോൾ പോസ്റ്റിൽ ലക്ഷ്യം വയ്പ്പിച്ചു. ശ്വാസം ഒന്നാഞ്ഞു വലിച്ചു. എന്റെ കാലിലെ മസ്സിൽസും എന്റെ കണ്ണിലെ തിക്ഷ്ണതയും ഗോവയുടെ ഗോൾ
കീപ്പർ ധീരജ് സിങിനെ അടിമുടി വിറപ്പിച്ചു.
"കണ്ണൻ............."
അങ്ങ് കമന്ററി ബോക്സിൽ ഇരിക്കുന്ന ഷൈജു ഏട്ടന്റെ തൊണ്ട കിറിയുള്ള അലർച്ച ഇങ്ങ് സ്റ്റേഡിയത്തിൽ കളിക്കുന്ന എന്നെപ്പോലും ഞെട്ടിച്ചു. ഇനിയൊട്ടും സമയം പാഴക്കാനില്ല. ഞാൻ ഗോൾ പോസ്റ്റിന്റെ വലത് വശത്ത് എന്റെ ഇടത് കാലുകൊണ്ട് ഒരു ബുള്ളറ്റ് ഷോട്ട്. ധീരജ് മുൻകൂട്ടി കണ്ടത് പോലെ വലത് വശത്തേക്ക് തന്നെ ചാടി. എന്റെ കണ്ണുകളിൽ ബോളും ധീരജിന്റെ കൈകളും. അപ്പോഴാണ് സ്റ്റേഡിയം ഒട്ടാകെ എന്റെ ഫോണിലെ ring tune കേക്കാൻ തുടങ്ങിയത്. പെട്ടന്ന് ഞാൻ കണ്ണ് തുറന്നു.
എന്റെ ഈശ്വരാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കണേ?? ഏത് അലവലാതിയാടാ ഈ നേരത്ത്?? എന്റെ സ്വപ്നത്തെ ഇല്ലാതാക്കിയത് ആരായാലും ഇന്ന് രണ്ട് പറഞ്ഞിട്ടേ ബാക്കി കാര്യവുള്ളൂ.
"ഹലോ...."
ദേഷ്യം കൊണ്ട് വിറച്ചാണ് ഞാൻ ഫോൺ എടുത്തത്.
"ഹാലോ കണ്ണാ ഞാൻ മായയാ."
സബാഷ്. ഒരു നിമിഷം ഞാൻ എന്നെ തന്നെ തലേ കൈവച്ച് ശപിച്ചു.
"ഹലോ കണ്ണാ ഹലോ...."
മറുവശത്ത് നിന്ന് അവളുടെ മൃദുലമായ ശബ്‌ദം കേൾക്കുന്നുണ്ടെങ്കിൽ പോലും എനിക്ക് ഒന്നും മറുപടി കൊടുക്കാൻ സാധിച്ചില്ല.
"കണ്ണാ ഹലോ..."
"അഹ് മായ ഒന്ന് ഹോൾഡ് ചെയ്യണേ."
അവസാനം ഞാൻ സൗമ്യമായി പറഞ്ഞു. അവൾടെ മറുപടിക്ക് കാത്തുനിക്കാതെ ഞാൻ ഫോൺ ബെണ്ടിൽ വച്ച് എന്റെ തലക്കിട്ട് കൊട്ടാൻ തുടങ്ങി. എന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു.
വൃത്തിക്കെട്ടവൻ, കച്ചറ, പട്ടി, തെണ്ടി ഒരു പെണ്ണിനോട് അതും നീ ഇഷ്ട്ടപ്പെടുന്ന പെണ്ണിനോട് എങ്ങനെ തോന്നിടാ ഇങ്ങനെ ദേഷ്യപ്പെടാൻ?? തുഫ്!
ഇതെല്ലാം എന്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചതാ. ഇനിയും ഫോൺ എടുത്തില്ലേ അവള് വച്ചിട്ട് പോവോന്ന് പേടിച്ച് ഞാൻ ഫോൺ എടുത്തു.
"ഹലോ മായ..."
"അഹ് കണ്ണാ ഞാൻ വിളിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയോ??"
"ഏയ്യ് മായ എന്താ ഇങ്ങനൊക്കെ പറയുന്നേ?? എനിക്കെന്ത് ബുദ്ധിമുട്ട്??"
"ഉറങ്ങുവായിരുന്നോ??"
"അഹ് ചെറുതായിട്ട്! എങ്ങനെ മനസ്സിലായി??"
💬 Comments
View all comments