Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
തലയുയർത്തി കിടന്നു..
"Mm നീയാ ഈ കാളയെ ഇങ്ങനെ വശളാക്കുന്നെ."
"എന്നാ അമ്മേം അച്ഛനും എന്റെ ചെവീ നുള്ളിക്കോ. ഇവൻ നാളെ തൊട്ട് നിങ്ങളൊക്കെ വിചാരിക്കുന്നതിലും ഉയരത്തിൽ എത്തിയിരിക്കും. നാളെ മുതൽ ഇവൻ വെറും കണ്ണനല്ല. ഗാനഗന്ധർവ്വൻ കാളിദാസ് ആഹ്."
ഇവളിത് എന്ത് കണ്ടിട്ടാണ് ഈ തള്ളണത്?? അവസാനത്തെ മാസ്സ് ഡയലോഗ് കൂടെയായപ്പോ വയറും പൊത്തി ചിരിക്കുന്ന രണ്ട് പേരെയാണ് ഞാനും പിന്നെ ഇത്രക്ക് തള്ളി കേറ്റിയ എന്റെ പുന്നാര പെങ്ങളും കാണണത്.
"നിങ്ങള് രണ്ടാളും എന്തോത്തിനാ ഇങ്ങനെ കിണിക്കണെ??"
അവള് അവരോട് ചോദിച്ചു.
"നിങ്ങടെ രണ്ടുപേരുടേം കല്യാണം കണ്ടിട്ട് വേണം ഞങ്ങൾക്ക് സ്വസ്തമായിട്ട് ഒന്ന് മരിക്കാൻ. അതാ ഞങ്ങടെ ആഗ്രഹം. അതിന് മുന്നേ ഈ ഗാനഗന്ധർവ്വൻ ഞങ്ങളെ ചിരിപ്പിച്ച് കൊല്ലൊടി??"
അത്രയും പറഞ്ഞ് അമ്മ എന്നെ നോക്കി വീണ്ടും പൊട്ടിച്ചിരിച്ചു. അപ്പോഴും അമ്മ എന്താ പറഞ്ഞത് എന്ന് മുഴുവനായും എനിക്ക് മനസ്സിലായില്ല.
"വാവേ വാടാ ഇവരിപ്പൊ ചിരിക്കും. പക്ഷെ നാളെ നിനക്ക് വേണ്ടി കൈയടിക്കും."
"അതേ ഗാനഗന്ധർവ്വാ ചായ കുടിച്ചിട്ട് പോവാം."
അവളേം എടുത്ത് റൂമിലേക്ക് പോകാനൊരുങ്ങിയ എന്നോടമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ ഇങ്ങോട്ട് വന്നതെ ചായ കുടിക്കാനാ.
"ഞങ്ങൾക്ക് വേണ്ട."
എടുത്തടിച്ചത് പോലെ അവള് മറുപടി കൊടുത്തു.
"എന്താ വാവേ??"
എന്നിട്ടും അവിടെ നിക്കുന്ന കണ്ട അവളെന്നോട് ചോദിച്ചു.
"മ്ച്യൂ"
ഒന്നും ഇല്ലാന്ന് ചുമൽക്കൂച്ചി ഞാൻ അവളേം കൊണ്ട് റൂമിലേക്ക് പോയി. അപ്പോഴും ചെറുതായി അവരുടെ ചിരിയെനിക്ക് കേക്കമായിരുന്നു. ബെണ്ടിൽ അവളെ കൊണ്ട് കിടത്തുമ്പോഴും എന്റെ ചിന്ത നാളത്തെ കുറിച്ചായിരുന്നു.
"നീ പിന്നും അത് തന്നെ ആലോചിക്കാണ്ട് വേറെ വല്ലതും നോക്ക് ചെക്കാ."
എന്റെ മനസ്സ് അതേ പടി വായിച്ച് അവൾ പറഞ്ഞു.
"എന്നാലും എനിക്കെന്തോ പേടിപ്പോലെ."
"അതിന് നാളെ തന്നെ നിന്നെ സ്റ്റേജിൽ കേറ്റി പടിക്കത്തൊന്നും ഇല്ല. അവൾടെ ഫ്രണ്ട്സിനെ just പരിചയപ്പെയപ്പെടുന്നു. തിരിച്ച് പോരുന്നു."
"അവളെ ഫ്രണ്ട്സിനെ പരിചയപ്പെടുത്താൻ ആണെന്ന് അവള് പറഞ്ഞോ??"
"അഹ്."
"പിന്ന കൊഴപ്പോല്ല."
അത് കേട്ടപ്പോ ഒരു ആശ്വാസം തോന്നി. പിന്നെ രാത്രിലത്തെ ഫുഡും കഴിച്ച് good night ഉം പറഞ്ഞ് ഒരുമ്മേം കൊടുത്ത് ഞാൻ എന്റെ റൂമിലേക്കും പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവിക്ക് ഒരുലോഡ് പുച്ഛം മാത്രം. ഉച്ചക്ക് ഒരുപാട് കിടന്ന് ഉറങ്ങി അതായിരിക്കും കാരണം. അൽസമയം നേരെയും ചരിഞ്ഞും കിടന്നു. അവസാനം പുച്ഛം മാറ്റി വച്ച് നിദ്രദേവി
💬 Comments
View all comments