Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മിണ്ടില്ല.
"ടാ വാവേ...."
"അഹ്,"
"നേരത്തെ അമ്മ വന്നിരുന്നു, ചായയും കൊണ്ട്. നീ എണിച്ചിട്ട് മതീന്ന് ഞാൻ പറഞ്ഞു. വാ നമ്മക്ക് അങ്ങോട്ട് പോവാം."
"എനിക്കൊന്നും വേണ്ട ചായ."
"നിനക്ക് വേണ്ടെങ്കിൽ വേണ്ട. എനിക്ക് വേണം. എന്നെ അങ്ങോട്ട് കൊണ്ട് പോ."
അവള് ആജ്ഞാപിച്ചു. ഞാനനുസരിച്ചു. അവളേം കൊണ്ട് താഴേക്ക് ചെന്നു. സോഫായിൽ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട്. എന്തോ കാര്യയിട്ടുള്ള ചർച്ചയിലാ.
"ചേച്ചി പിടിച്ചിരുന്നോ."
അവൾക്ക് കാര്യം മനസ്സിലാവുന്നതിന് മുൻപേ തന്നെ ഞാൻ അച്ഛന്റെ മടിയിൽ അവളുടെ തലയും അമ്മയുടെ മടിയിൽ കാലും ആക്കിയിരുന്നു. പെട്ടന്നുള്ള ആ നീക്കത്തിൽ അവളെപ്പോലെ തന്നെ അവരും ഞെട്ടി. ഞെട്ടല് പിന്നെ വാത്സല്യത്തിലേക്ക് വഴി മാറി. അച്ഛൻ അവളുടെ മുടി തടവാനും അമ്മ അവളുടെ കാല് തടവാനും തുടങ്ങി. ഇതൊക്കെ കണ്ട് അവളുടെ കണ്ണ് ചെറുതായി നനഞ്ഞുവോ?? ആവോ അറിയില്ല. ഏതായാലും ചേച്ചി ഹാപ്പി. ഞാനും അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു.
"പതുക്കെ ചാടെടാ നീ ചാടി ചാടി അത് തൊട്ടിലും പുള്ളേം ആയി."
അമ്മ ഇങ്ങനെയാ. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ച അപ്പൊ പറയും നമ്മള് ആരും കേട്ടിട്ടില്ലാത്ത വാക്കുകള്. 'തൊട്ടിലും പുള്ളേം' ഇതൊന്നും ചാമ്പവാന്റെ കാലത്ത് പോലും റിലീസ് ആയിട്ടില്ല.
"ഓഹ്......."
4 ടിപ്പർ പുച്ഛം വരിയെറിഞ്ഞ് ഞാനങ്ങനെ കിടന്നു. എന്ത് സുഖം. ജോലിക്കും കുലിക്കും പോവാതെ അച്ഛൻ കൊണ്ട് വരുന്ന കാശും ഓസി സുഖമായിട്ടിരിക്കണം. ആഹാ അന്തസ്സ്.
"ടാ കണ്ണാ...."
"Mm"
"നിന്റെ അച്ഛന്റെ കൂട്ടുകാരൻ രാധാകൃഷ്ണന്റെ വർക്ക്ഷോപ്പിൽ പോണ നീ??"
"ബൈക്ക് വർക്ക്ഷോപ്പ് ആണോ??"
ഞാൻ ആവേശത്തോടെ തിരക്കി.
"അഹ് പോവോ നീ??"
എന്റെ ആവേശം കണ്ട് ഞാനവിടെ പോവോന്ന് വിചാരിച്ച് അമ്മ തിരക്കി.
"അയ്യേ ബൈക്ക് വർഷാപ്പ് ആണാ അതെനിക്ക് ഇഷ്ട്ടല്ല. വെൽഡിങ് വർഷാപ്പ് ആയിരുന്നെ പോവായിരുന്ന്."
ഇതാണ് ഞാൻ. ജോലി കാര്യം പറഞ്ഞ് കഴിഞ്ഞാൽ ഏത് വിധേനയും അതീന്ന് ഒഴിഞ്ഞ് മാറും. സത്യത്തിൽ മടിയാ പണിക്ക് പോവാൻ.
"നീ പണിക്ക് പോയിട്ട് വേണം അച്ഛന് വിശ്രമിക്കാൻ."
"എങ്കി പിന്ന അച്ഛൻ വിശ്രമിച്ചത് തന്നെ!"
"നീ നന്നാവില്ലടാ ഒരു കാലത്തും നന്നാവില്ല."
പിന്നെ ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുള്ളതാ.
"നിങ്ങള് രണ്ടാളും കൂടി എന്റെ വാവയെ കുറ്റപ്പെടുത്തുന്ന എന്തിനാ??"
"ഓഹ് വന്നല്ലോ രണ്ടാനമ്മ."
"അഹ് ഞാൻ രണ്ടാനമ്മ തന്നെയാ. ഏതായാലും അമ്മെയെക്കാളും അവനിഷ്ടം എന്നെ തന്നെയാ."
അതും പറഞ്ഞ് അവളൊന്ന്
💬 Comments
View all comments