0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 309

"ഹലോ ഇറങ്ങിയോ കണ്ണാ??"

"ദേ ഇപ്പൊ ഇറങ്ങിയെയുള്ളൂ."

"അഹ് ശെരി. ഞാനും ഇറങ്ങുവാ. അവിടെത്തിട്ട് കാണാം."

"Ok"

ഞാൻ ഫോൺ cut ചെയ്തു.

"അച്ഛനിന്ന് ഓട്ടം ഉണ്ടോ??"

"അഹ് ഒരു ട്രിപ്പ് ഉണ്ട്. ഒന്ന് രണ്ട് അമ്പലങ്ങളിൽ. എന്തേ??"

"ഇപ്പളാ??"

"Night അഹ്."

"രാത്രി ആരെങ്കിലും അമ്പലത്തിൽ പോവോ??"

"എടാ മണ്ട ഇത് ഇവിടെ എങ്ങും ഉള്ള അമ്പലം അല്ല. ഇന്ന് രാത്രി ഇവിടുന്ന് തിരിച്ച നാളെ വെളുക്ക വെളുക്ക അവിടെയെത്തും."

"അഹ് അങ്ങനെ പറ."

"അല്ല എന്താ ഇപ്പൊ ഒരു കാര്യം അന്വേഷിക്കല്??"

"അല്ല, എന്തായാലും 18 വയസ്സ് ഒക്കെ കഴിഞ്ഞല്ലോ??"

"അത് കഴിയും. എന്നും 5 വയസ്സിൽ തന്നെ നിക്കുലല്ലോ. അടുത്ത വർഷം 19 ആവും പിന്നെ 20 ആവും."

"അതല്ല അച്ഛാ. ഇനിയൊരു 3 മാസം കൂടി കഴിഞ്ഞ എനിക്ക് 19 വയസ്സാവൂല്ലോ!"

"അതിന്??"

"എനിക്കൊരു ബൈക്ക്!"

"ഓഹ് അതാണ് കാര്യം."

"Mm"

"ആദ്യം മോൻ licence എട്ക്ക്. എന്നിട്ട് നമ്മക്ക് ആലോചിക്കാം."

"Licence എടുക്കാനുള്ള പൈസ??"

"സംഘടിപ്പിക്കാം., ആട്ടെ ഏത് ബൈക്കാ വേണ്ടേ??"

"Duke."

"ഡ്യൂക്കോ അതേത്.??"

"അന്ന് എനിക്ക് പനി പിടിച്ച് കെടന്നപ്പോ നമ്മള് സൂര്യടെ ഒരു സിനിമ കണ്ടില്ലേ?? അതില് സൂര്യ ഓടിക്കണ ഒരു ബൈക്ക് ഉണ്ടല്ലോ?? ബിൾണ്ടിങ്കിന്റെ മണ്ടെന്ന് എടുത്ത് ചാടണ."

"പൊക്കോണം. ഒരു duke. കാലന്റെ വണ്ടിയാ അത്. അച്ഛൻ ബജാജിന്റെ നല്ലൊരു വണ്ടി മക്കക്ക് വേടിച്ച് തരാം."

"ബജാജ് ആണേ NS വേണം. അതിലിനി ഒരു മറ്റോം ഇല്ല."

"ഏത്‌ അപ്പറത്തെ ശിവന്റെ മോന്റെ ഇരിക്കണ വണ്ടിയോ??"

"അഹ് അത് തന്നെ."

"അച്ഛൻ കുറച്ച് പൈസ മാറ്റി വച്ചിട്ടുണ്ട്. അടുത്ത മാസത്തെ ചിട്ടി കൂടെ കിട്ടുവാണേ നമ്മക്ക് ലോണിനൊരു വണ്ടി എറക്കം."

"എന്റെ പൊന്ന് അച്ഛാ ഉമ്മ."

"മതി മതി. സോപ്പിട്ടത്. നിന്നെ എവിടെയാ ഇറക്കണ്ടേ??"

"ലൈബ്രറി."

"എന്നാ മോൻ ഇവിടെ ഇറങ്ങിക്കോ. ദേ ആ കാണുന്നതാ ലൈബ്രറി. എനിക്ക് വേറൊരാളെ കാണാനുണ്ട്."

അച്ഛൻ വണ്ടി സൈഡ് ഒതുക്കി. ഞാനിറങ്ങി.

"ഇറങ്ങുമ്പോ അച്ഛനെ വിളിച്ച മതി."

"അഹ്."

അച്ഛൻ വണ്ടി തിരിച്ച് വേറൊരു റോഡിലേക്ക് കേറി. എന്ത് പാവ എന്റെ അച്ഛൻ. മനസ്സിലുള്ളത് വാങ്ങിച്ച് തരൂന്ന് ഉറപ്പില്ലാഞ്ഞിട്ടും ചോദിച്ചു. പക്ഷെ ഇത്രപെട്ടന്ന് എനിക്ക് വണ്ടി വാങ്ങി തരൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ഇപ്പൊ മനസ്സിന് വല്ലാത്ത സന്തോഷം.

💬 Comments

View all comments