Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
നേരെ ലൈബ്രറിയിലേക്ക് നടന്നു. ഇവിടെ ജനിച്ച് വളർന്നവനാ ഞാൻ. ആ എനിക്ക് ഇവിടുള്ള ഒരു ലൈബ്രറി അറിയില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?? ചേച്ചി പറഞ്ഞത് പോലെ എനിക്ക് വായിക്കാൻ ഇഷ്ട്ടേ അല്ല. ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോ തന്നെ അവിടെയൊരു കിളവനെ കണ്ടു. അങ്ങേര് എന്നെ ഒരേ നോട്ടം.
"അതേ membership ഉണ്ടോ??"
ഞാൻ അങ്ങേരെ might ചെയ്യാതെ അകത്തേക്ക് കേറി പോവാൻ ഒരുങ്ങിയതും അങ്ങേര് തന്നെ ഇങ്ങോട്ട് ചോദിച്ചു. membership അതും എന്നോട്! ഈ ലൈബ്രറിയെ ആദ്യയിട്ടാ കാണണേ.
"വാഹിദേട്ടാ അതെന്റെ ഫ്രണ്ടാ."
അകത്തുനിന്നും അവളുടെ ശബ്‌ദം. ഞാനങ്ങോട്ടേക്ക് നോക്കി. ഞാൻ കണ്ടിട്ടുള്ള ദിവസങ്ങളിൽ എല്ലാം അവൾ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. പക്ഷെ ഇന്ന് ഒരു moden look ലാ പെണ്ണ്. ചുവന്ന ചെക്കിന്റെ ഷർട്ടും ഒരു ജീൻസ്‌പാന്റും. എന്നും നന്നായി കെട്ടി വാക്കാറുള്ള മുടി ഇന്ന് അലങ്കോലമായി പിരുത്തിട്ടിരിക്കുന്നു. പഴയ ആ അശ്വര്യം മുഖത്ത് നിന്ന് പാടെ പോയിരിക്കുന്നു. എന്തായാലും ഈ look അവൾക്ക് ചേരുന്നില്ല.
"ആഹാ മായടാ കൂട്ടുക്കാരൻ ആണോ എന്നാ അത് ആദ്യമേ പറയണ്ടേ??"
ആ കിളവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തോ ഇങ്ങേരെ കാണകാണ വെച്ചിടിച്ച് കൊടുക്കാൻ തോന്നുന്നു.
"വാ കണ്ണാ"
ഞാൻ പിന്നെ അവിടെ നിന്നില്ല. മായയോടൊപ്പം അകത്തേക്ക് ചെന്നു. വലിയൊരു ഹാൾ. അവിടെ മൊത്തം ബുക്ക്‌സ് വച്ചേക്കുന്ന ഷെൽഫുകൾ. ഞാൻ അതെല്ലാം കൗതുകത്തോടെയാണ് നോക്കിയത്. കാരണം ആദ്യയിട്ടാ ഇങ്ങനൊരു അനുഭവം.
"കണ്ണൻ ബുക്ക് ഒക്കെ വായിക്കാറുണ്ടോ??"
"അഹ് പിന്നെ."
നുണ പറഞ്ഞ് ശീലമില്ല. പക്ഷെ എന്ത് ചെയ്യാം?? പറയാണ്ട് വേറെ വഴിയില്ല.
"കണ്ണാ കുറച്ച് സമയം ഒന്ന് wait ചെയ്യണേ. ഒന്ന് രണ്ട് ബുക്കുകള് എടുക്കാനുണ്ട്."
"അഹ്."
"ടെൻഷൻ ഉണ്ടോ കണ്ണാ??"
"ഇല്ലാതില്ല."
അവൾ ചിരിച്ചു.
"ടെൻഷൻ ആവണ്ട കാര്യം ഒന്നുമില്ല. എനിക്കൊരു നാല് ഫ്രണ്ട്സ് ഉണ്ട്. ആതിര, ആവണി, അനൂപ്, റംസാൻ. ആതിര വയലിൻ, ആവണി പിയാനോ, അനൂപ് ട്രംസ്, പിന്നെ റംസാൻ ഗിറ്റാർ. ഞങ്ങൾക്ക് പ്രോഗ്രാം ഉള്ളപ്പോളൊക്കെ വേറെയും രണ്ട് മൂന്ന് പേര് വരും. അവരെയൊക്കെ വഴിയേ പരിചയപ്പെടാം. ഇവരെല്ലാം എന്റെ facebook ഫ്രണ്ട്‌സാ. ഇവര് പലരും പല സ്ഥലങ്ങളിൽ നിന്നും വരുന്നവരാ. പ്രോഗ്രാം ഉള്ളപ്പോ ഞാനവരെ വിളിക്കും. രണ്ട് ദിവസം മുന്നേ അവരിങ്ങേത്തും. ഇതിനുമുന്നേ male voice പാടിയിരുന്നത് അരുണെന്ന ഒരാളായിരുന്നു. കാണാൻ പഞ്ചപാവം.
💬 Comments
View all comments