0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 311

പക്ഷെ കൈയിലിരുപ്പ് ചെറ്റത്തരം. ഒരു കാട്ടുകോഴി. ഞങ്ങള് പെണ്ണുങ്ങളുടെ പുറകെ എപ്പളും ഒലിപ്പിച്ചോണ്ട് നടക്കും. അവസാനം റംസാനും അനൂപും കൂടെ അടികൊടുത്ത് പറഞ്ഞയച്ചു. പിന്നീട് ഒരുപാട് male singer മാരെ കൊണ്ട് വന്നു. പക്ഷെ ഈ അരുണും പിന്നെ അവന്റെ കുറെ കൂട്ടുകാരും കൊണ്ട്വരുന്നവന്മാരെ എല്ലാം ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു."

"അല്ല ഈ അനൂപും റംസാനും ഉണ്ടായിട്ടും അരുണിന്റെ വിളച്ചില് മാറ്റാൻ പറ്റിയില്ലേ??"

"അരുണിനെ പേടിക്കണ്ട ആവശ്യം ഇല്ല. പക്ഷെ അവന്റെ കൂട്ടുകാര് അവരെ ഞങ്ങൾക്ക് എല്ലാവർക്കും പേടിയാ. കള്ളും കഞ്ചാവും ആയി നടക്കുന്നവരാ."

ഇതിപ്പോ റൊമാന്റിക് മാറി ആക്ഷൻ ആവുവാണല്ലോ. ഏതായാലും നന്നായി. കൈയൊക്കെ ഒന്നാനങ്ങിയിട്ട് കുറെ കാലമായി.

"കണ്ണനെന്താ അലോചിക്കുന്നെ??"

"ഏയ് അപ്പോ അവരുടെ അടുത്ത ഇര ഞാനാണല്ലേ??"

ഞാനൊരു ചിരിയോട് കൂടി ചോദിച്ചു. അവളും ഒന്നും പറഞ്ഞില്ല.

"ഞാൻ വരാം."

അവളെന്റെ മുഖത്തേക്ക് നോക്കി.

"എനിക്കീ ലോകത്ത് ആകെ പേടിയിലുള്ളത് ബലൂൺ പൊട്ടുന്നത് മാത്രാ. വേറെയൊന്നിനേം എനിക്ക് പേടിയില്ല. ഞാൻ വരാം. കുറെയേറെ കുഞ്ഞുങ്ങൾക്ക് സഹായത്തിന് വേണ്ടിയല്ലേ?? ഞാനുണ്ടാവും. എന്നും."

അവളൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

"പക്ഷെ അറിയാലോ ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് എന്നില് കൂടുതല് വിശ്വാസം ഒന്നും വെക്കരുത്!"

"ആ കാര്യത്തിൽ കണ്ണനെ പോലെ തന്നെയാ ഞാനും. ഞാനും പാട്ടൊന്നും പഠിച്ചിട്ടില്ല."

"മായയണല്ലേ female പാടുന്നെ??"

ചേച്ചി പറഞ്ഞറിയാം എങ്കിലും ഞാൻ വെറുതെ ചോദിച്ചു.

"ഓഹ് ഞാനത് പറയാൻ മറന്നു. ഞാനാ പാടുന്നെ. അപ്പൊ പിന്നെ നമ്മക്ക് അങ്ങോട്ട് പോയാലോ??".

"എവിടാ സ്ഥലം??"

"ഇവിടുന്ന് കുറച്ച് പോണം. ഞാൻ എന്റെ വണ്ടിലാ വന്നേ. നമ്മക്ക് അതീ പോവാം!"

"അഹ്."

അവൾ എടുക്കേണ്ട ബുക്കും എടുത്ത് പുറത്തേക്കിറങ്ങി. പിറകെ ഞാനും. വീണ്ടും ആ കിളവൻ എന്നെ നോക്കി ചിരിച്ചു. പോടോ കോപ്പെ എന്ന് മനസ്സിൽ പറഞ്ഞ് റോഡിലേക്കിറങ്ങി. അവിടെ ഒരു മഞ്ഞ dio പാർക്ക് ചെയ്തിട്ടിരുക്കുന്ന കണ്ടു. അവളതിനടുത്തേക്കാണ് പോയത്. സീറ്റ് പൊക്കി ബുക്ക് അതിനകത്ത് വച്ചു. എന്തോ വണ്ടി കണ്ടപ്പോ ഓടിക്കാനൊരു കൊതി. എങ്ങനെ ചോദിക്കും. നാണക്കേട് അല്ലെ?? അവള് മുൻസീറ്റിൽ കേറി വണ്ടി start ചെയ്തു. എന്നോട് കേറാൻ പറഞ്ഞു. എങ്ങനേലും ചോദിക്കണം.

"മായാ ബുദ്ധിമുട്ട് ഇല്ലേ ഞാൻ ഓടിച്ചോട്ടെ??"

നാണത്തിനെ കണ്ടം വഴിയോടിച്ച് ഞാൻ ചോദിച്ചു.

"ഓഹ് അതിനെന്ത് ബുദ്ധിമുട്ട്?? ദാ ഓടിച്ചോ."

ഒട്ടും ആലോചിക്കാതെ അവൾ മറുപടി തന്നു. എന്നിട്ട് വണ്ടി

💬 Comments

View all comments