0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 1.2K

ഇരിക്കണ വണ്ടിയോ??"

"അഹ് അത് തന്നെ."

"അച്ഛൻ കുറച്ച് പൈസ മാറ്റി വച്ചിട്ടുണ്ട്. അടുത്ത മാസത്തെ ചിട്ടി കൂടെ കിട്ടുവാണേ നമ്മക്ക് ലോണിനൊരു വണ്ടി എറക്കം."

"എന്റെ പൊന്ന് അച്ഛാ ഉമ്മ."

"മതി മതി. സോപ്പിട്ടത്. നിന്നെ എവിടെയാ ഇറക്കണ്ടേ??"

"ലൈബ്രറി."

"എന്നാ മോൻ ഇവിടെ ഇറങ്ങിക്കോ. ദേ ആ കാണുന്നതാ ലൈബ്രറി. എനിക്ക് വേറൊരാളെ കാണാനുണ്ട്."

അച്ഛൻ വണ്ടി സൈഡ് ഒതുക്കി. ഞാനിറങ്ങി.

"ഇറങ്ങുമ്പോ അച്ഛനെ വിളിച്ച മതി."

"അഹ്."

അച്ഛൻ വണ്ടി തിരിച്ച് വേറൊരു റോഡിലേക്ക് കേറി. എന്ത് പാവ എന്റെ അച്ഛൻ. മനസ്സിലുള്ളത് വാങ്ങിച്ച് തരൂന്ന് ഉറപ്പില്ലാഞ്ഞിട്ടും ചോദിച്ചു. പക്ഷെ ഇത്രപെട്ടന്ന് എനിക്ക് വണ്ടി വാങ്ങി തരൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ഇപ്പൊ മനസ്സിന് വല്ലാത്ത സന്തോഷം. നേരെ ലൈബ്രറിയിലേക്ക് നടന്നു. ഇവിടെ ജനിച്ച് വളർന്നവനാ ഞാൻ. ആ എനിക്ക് ഇവിടുള്ള ഒരു ലൈബ്രറി അറിയില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?? ചേച്ചി പറഞ്ഞത് പോലെ എനിക്ക് വായിക്കാൻ ഇഷ്ട്ടേ അല്ല. ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോ തന്നെ അവിടെയൊരു കിളവനെ കണ്ടു. അങ്ങേര് എന്നെ ഒരേ നോട്ടം.

"അതേ membership ഉണ്ടോ??"

ഞാൻ അങ്ങേരെ might ചെയ്യാതെ അകത്തേക്ക് കേറി പോവാൻ ഒരുങ്ങിയതും അങ്ങേര് തന്നെ ഇങ്ങോട്ട് ചോദിച്ചു. membership അതും എന്നോട്! ഈ ലൈബ്രറിയെ ആദ്യയിട്ടാ കാണണേ.

"വാഹിദേട്ടാ അതെന്റെ ഫ്രണ്ടാ."

അകത്തുനിന്നും അവളുടെ ശബ്‌ദം. ഞാനങ്ങോട്ടേക്ക് നോക്കി. ഞാൻ കണ്ടിട്ടുള്ള ദിവസങ്ങളിൽ എല്ലാം അവൾ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. പക്ഷെ ഇന്ന് ഒരു moden look ലാ

💬 Comments

View all comments