0%

Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 1.2K

പെണ്ണ്. ചുവന്ന ചെക്കിന്റെ ഷർട്ടും ഒരു ജീൻസ്‌പാന്റും. എന്നും നന്നായി കെട്ടി വാക്കാറുള്ള മുടി ഇന്ന് അലങ്കോലമായി പിരുത്തിട്ടിരിക്കുന്നു. പഴയ ആ അശ്വര്യം മുഖത്ത് നിന്ന് പാടെ പോയിരിക്കുന്നു. എന്തായാലും ഈ look അവൾക്ക് ചേരുന്നില്ല.

"ആഹാ മായടാ കൂട്ടുക്കാരൻ ആണോ എന്നാ അത് ആദ്യമേ പറയണ്ടേ??"

ആ കിളവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തോ ഇങ്ങേരെ കാണകാണ വെച്ചിടിച്ച് കൊടുക്കാൻ തോന്നുന്നു.

"വാ കണ്ണാ"

ഞാൻ പിന്നെ അവിടെ നിന്നില്ല. മായയോടൊപ്പം അകത്തേക്ക് ചെന്നു. വലിയൊരു ഹാൾ. അവിടെ മൊത്തം ബുക്ക്‌സ് വച്ചേക്കുന്ന ഷെൽഫുകൾ. ഞാൻ അതെല്ലാം കൗതുകത്തോടെയാണ് നോക്കിയത്. കാരണം ആദ്യയിട്ടാ ഇങ്ങനൊരു അനുഭവം.

"കണ്ണൻ ബുക്ക് ഒക്കെ വായിക്കാറുണ്ടോ??"

"അഹ് പിന്നെ."

നുണ പറഞ്ഞ് ശീലമില്ല. പക്ഷെ എന്ത് ചെയ്യാം?? പറയാണ്ട് വേറെ വഴിയില്ല.

"കണ്ണാ കുറച്ച് സമയം ഒന്ന് wait ചെയ്യണേ. ഒന്ന് രണ്ട് ബുക്കുകള് എടുക്കാനുണ്ട്."

"അഹ്."

"ടെൻഷൻ ഉണ്ടോ കണ്ണാ??"

"ഇല്ലാതില്ല."

അവൾ ചിരിച്ചു.

"ടെൻഷൻ ആവണ്ട കാര്യം ഒന്നുമില്ല. എനിക്കൊരു നാല് ഫ്രണ്ട്സ് ഉണ്ട്. ആതിര, ആവണി, അനൂപ്, റംസാൻ. ആതിര വയലിൻ, ആവണി പിയാനോ, അനൂപ് ട്രംസ്, പിന്നെ റംസാൻ ഗിറ്റാർ. ഞങ്ങൾക്ക് പ്രോഗ്രാം ഉള്ളപ്പോളൊക്കെ വേറെയും രണ്ട് മൂന്ന് പേര് വരും. അവരെയൊക്കെ വഴിയേ പരിചയപ്പെടാം. ഇവരെല്ലാം എന്റെ facebook ഫ്രണ്ട്‌സാ. ഇവര് പലരും പല സ്ഥലങ്ങളിൽ നിന്നും വരുന്നവരാ. പ്രോഗ്രാം ഉള്ളപ്പോ ഞാനവരെ വിളിക്കും. രണ്ട് ദിവസം മുന്നേ അവരിങ്ങേത്തും. ഇതിനുമുന്നേ male voice പാടിയിരുന്നത് അരുണെന്ന ഒരാളായിരുന്നു. കാണാൻ പഞ്ചപാവം.

💬 Comments

View all comments