Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അവിടെയുള്ള ബില്ല് എല്ലാം pay ചെയ്ത് നേരെ ഉണ്ണിവയർ നിറക്കാൻ കാന്റീനിലേക്ക്. 11 മണി കഴിഞ്ഞത് കൊണ്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും ആവന്ന് വിചാരിച്ച കേറിയെ. അമ്മേം അച്ഛനും മസാല ദോശ. ഞാൻ 2 ബറോട്ട. പക്ഷെ എല്ലാം തെറ്റിച്ച് കൊണ്ട് ചേച്ചി 4 ബറോട്ട. ഞങ്ങളെല്ലാരും അതിശയിച്ചു. ചേച്ചിയുടെ ബറോട്ടമേലുള്ള ആക്രമണം കണ്ടപ്പോ ഞാൻ കസിൻസ് സിനിമയിലെ ആ രംഗം ഒന്നോർത്തുപ്പോയി.
"ചേച്ചി ഒന്ന് പതിയെ തിന്നെടി. അതെല്ലാം നിനക്കുള്ളത് തന്നാ. ആൾക്കാരൊക്കെ ശ്രദ്ധിക്കുവാ."
അവൾ കേൾക്കെ രീതിയിൽ ഞാൻ പറഞ്ഞു.
"ഒന്ന് പോയെടാ ചെർക്കാ മനുഷ്യന് ഇവിടെ വിശന്നിട്ട് അണ്ഡം കത്തുവാ."
അതായിരുന്നു മറുപടി.
ഇവൾടെ തീറ്റയെ പറ്റി ഞാൻ ആരോടെങ്കിലും പറഞ്ഞ അപ്പൊ തള്ളാന്ന് പറയും എല്ലാരും. അവരൊക്കെ വന്ന് ഇതൊക്കെ ഒന്ന് കണ്ട് നോക്കണം. തീറ്റ മത്സരത്തിന് കൊണ്ടിരുത്തിയ first അഹ്. ഏതായാലും 2 മിനിറ്റ് കൊണ്ട് തന്നെ finishd. അപ്പോഴും എന്റെ പ്ളേറ്റിൽ ഒന്ന് ബാക്കിയുണ്ട്. അവള് കഴിച്ച് കഴിഞ്ഞ് എന്നെ ഒരു പുച്ഛം നിറഞ്ഞ നോട്ടം. അതിന്റെ അർത്ഥം എന്താണോ ആവോ.
"അതേ ഇനി കൈ എന്തിനാണാവോ കഴുകണേ??"
എല്ലാം കഴിഞ്ഞ് കൈ കഴുകനായി അവളെഴുന്നേറ്റപ്പോ ഞാൻ ചോദിച്ചു. അവളെന്നെ സംശയത്തോടെ നോക്കി.
"അല്ല കൈ മൊത്തം നക്കി വടിച്ച് വൃത്തിയാക്കിയല്ലോ. ഇനി കഴുകാണോന്നൊന്നും ഇല്ല."
ഒരു കളിയാക്കൽ രീതിയിൽ ഞാൻ പറഞ്ഞു.
"ഇത് കണ്ടോ അച്ഛാ...."
ഞാൻ കളിയാക്കി എന്ന് മനസ്സിലായതും അവൾ കുഞ്ഞു കുട്ടികളെ പോലെ അച്ഛനെ വിളിച്ചു.
"ടാ അടി. മോള് പോയി കൈ
💬 Comments
View all comments