Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ജോലി??"
"ഡ്രൈവറാ."
"ആഹാ. അപ്പൊ അച്ഛന് ഓട്ടം കാണില്ലേ?? കണ്ണനെ ഞാൻ കൊണ്ടാക്കട്ടെ??"
"അതൊരു ബുദ്ധിമുട്ട് ആവില്ലേ??"
"ഈ ബുദ്ധിമുട്ട് എന്ന വാക്ക് എന്റെ ഡിഷ്‌നെറിയിൽ ഇല്ല."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ചായ കുടിക്കാൻ പോയവര് തിരിച്ച് വന്നു ആ സംസാരം അവിടെ നിന്നു. ഒരുപാട് നേരം വിശേഷങ്ങളും മറ്റും പറഞ്ഞിരുന്നു.
"ടാ കാളി....."
ആ വിളിയിൽ ഉണ്ടായിരുന്നു എന്തോ സീരിയസ് കാര്യം പറയാൻ ആണെന്ന്.
"ഞങ്ങളൊന്ന് കടയിൽ പോയിട്ട് വരാം."
അതും പറഞ്ഞ് അവൻ വെളിയിലേക്കിറങ്ങി കൂടെ ഞാനും.
"എന്താ മോന്റെ ഉദ്ദേശം??"
റോഡിലേക്കിറങ്ങിയ പാടെ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ച് അവൻ ചോദിച്ചു.
"എന്ത് ഉദ്ദേശം??"
"നീ എന്നെ പൊട്ടനാക്കുവാണോ അതോ നീ സ്വയം പൊട്ടനാവുവണോ??"
ഞാനൊന്നും മിണ്ടില്ല.
"ഇനിയും നിനക്ക് മനസ്സിലായില്ലേ ഞാൻ തന്നെ പറയാം. നീയും മായയും തമ്മിലെന്താ??"
ഞെട്ടിയൊന്ന് ചോദിച്ചാ ഞാൻ ഞെട്ടി. നല്ല അസ്സലായിട്ട് ഞെട്ടി.
"അളിയാ നീ എന്താ പറയണേ?? ഛേ ഞാനങ്ങനെയൊന്നും അയ്യേ...."
പിന്നെന്താ ചെയ്യാ വീണിടത്ത് കിടന്ന് ഉരുളൻ നോക്കി.
"മതി മയിരെ ഉരുണ്ടത്. നിനക്കെന്താ അവളോട് പ്രേമാ??"
"Mm"
ഞാൻ തലതാഴ്ത്തി മൂളി. അവളെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ അവനോട് പറഞ്ഞു.
" നന്നായി അളിയാ. അവൾക്ക് ചേരുന്ന ആള് നീ തന്നെയാ. പഠിച്ചോണ്ടിരുന്ന സമയത്ത് എത്രപേരാ നിന്റെ പുറകെ നടന്നിട്ടുള്ളേ?? അവർക്കാർക്കും പിടിക്കൊടുക്കാത്ത നീ എങ്ങനെയാടാ മായക്ക്??
"കണ്ടപ്പോ തൊട്ടേ മനസ്സ് പറഞ്ഞു എന്റെ പെണ്ണാന്ന്! ആർക്കും വിട്ടുകൊടുക്കല്ലേന്ന്."
"നിനക്കറിയില്ലേ സ്വന്തം എന്ന് പറയാൻ അവൾക്ക്
💬 Comments
View all comments