Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
വലുതുമല്ല അങ്ങനെയുള്ള ഒരു ഹാൾ. ഹാളിന്റെ ഒരു സൈഡിലായി ഒരു കൊച്ച് റൂം. അവിടുന്ന് സംസാരോക്കെ കേക്കുന്നുണ്ട്.
"കണ്ണാ വാ!"
ആ മുറിക്കകത്ത് നിന്ന് അവള് വിളിച്ചു. ഇവളിതെപ്പോഴാ അങ്ങോട്ടേക്ക് പോയത്??
"എന്താ അലോചിക്കുന്നെ വാ!"
പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല അങ്ങ് ചെന്നു.
"അപ്പൊ ഇതാണ് ഞാൻ പറഞ്ഞ കണ്ണ...
"ടാ കാളി...."
അവള് പറഞ്ഞ് പൂർത്തിയാക്കും മുന്നേ ആരോ എന്റെ പേരും വിളിച്ച് എന്റെ മേത്തേക്ക് ചാടി. അവന് ഒട്ടും ഭാരം ഇല്ലാത്തത് കൊണ്ട് അവനേം കൊണ്ട് ഞാൻ നിലത്തേക്ക് വീണു. തല വന്ന് ഇടിച്ച വേദനയിൽ രണ്ട് കൊടുക്കാനായി ഞാനവനെ തിരിച്ച് കിടത്തി. അപ്പളാണ് ആ മൊതലിന്റെ മുഖം ഞാൻ കാണുന്നത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ പല പല ബെഞ്ചുകളിലായി ഒരുമിച്ചിരുന്ന് പഠിക്കാണ്ട് വായിനോക്കി തോളിൽ കൈയിട്ട് നടന്ന എന്റെ ഒരേയൊരു ചങ്ങ് അനൂപ്.
"അനൂപേ........"
ഞാൻ എഴുന്നേറ്റു. അവനേം പൊക്കി എഴുന്നേൽപ്പിച്ചു.
"മുത്തേ......"
ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാ ഞാനും അവനും തമ്മിൽ കാണുന്നെ. കെട്ടിപ്പിടിച്ചു. എല്ല് പൊട്ടുന്ന കണക്ക് കെട്ടിപ്പിടിച്ചു.
"ടാ ടാ പുല്ലേ ശ്വാസം മുട്ടുന്നെടാ."
അവസാനം ശ്വാസം മുട്ടി ചാവുന്നായപ്പോ ഞാനവനെ പിടിച്ച് മാറ്റി. കണ്ണ് ചുറ്റിനും ഒന്ന് പാളിയപ്പോ ഞാൻ കണ്ടത് ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുന്ന ബാക്കിയുള്ളവരെയാ.
"ഇതിപ്പോ എന്താ കഥ??"
കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്ണാണ് അത് ചോദിച്ചത്.
"അതെല്ലാം വഴിയേ പറയാം പൂച്ചേ."
"ദേ ചെർക്ക എന്നെ പൂച്ചെന്ന് വിളിച്ചാലുണ്ടല്ലോ."
"ഒന്ന് പോടി പെണ്ണേ നിന്നോട് വഴക്കിടാൻ ഇപ്പൊ
💬 Comments
View all comments