Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
നേരോല്ല. അളിയാ ഇവരെയെല്ലാരേം വഴിയേ പരിചയപ്പെടുത്തി തരാം. ഇപ്പൊ നീ വാ. ഒരുപാട് പറയാനുണ്ട്."
അവനെന്നേം വലിച്ച് വെളിയിലേക്കിറങ്ങി. പോകുന്ന പോക്കില് എന്റെ കണ്ണ് മായയെയാണ് തിരഞ്ഞത്. കണ്ട് കിട്ടിയപ്പോ ആ മുഖത്ത് ഞാൻ കണ്ടത് ഞെട്ടലാണ്.
ഞങ്ങള് നേരെ ചെന്നത് അവനറിയാവുന്ന ഒരു ചായക്കടയിലേക്കാണ്.
"പിന്നെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങള്??"
രണ്ട് ചായക്ക് ഓർഡർ കൊടുത്ത് അവിടുത്തെ ബെഞ്ചിൽ ഇരിക്കുമ്പോ അവൻ തിരക്കി.
"സുഖം."
"വീട്ടുകാരൊക്കെ സുഖായിട്ട് ഇരിക്കുന്നോ??"
"എല്ലാവർക്കും സുഖം പിന്നെ ചേച്ചിക്ക് മാത്രം ചെറിയ രീതില് ഒരു പ്രശ്നം."
"എഹ് എന്ത് പറ്റി??"
അങ്ങനെ ഒന്നും ഒളിക്കുന്ന ശീലം ഞങ്ങള് തമ്മില് പണ്ടേയില്ല. ഞാനവൾക്ക് സംഭവിച്ചതെല്ലാം അവനോട് പറഞ്ഞു.
"ഇത്രയൊക്കെ ആയിട്ടും നീ എന്നെയൊന്ന് വിളിച്ചില്ലല്ലോ ടാ. നിന്റെ ചേച്ചി എന്റേം ചേച്ചിയല്ലേടാ??"
"ആ സമയത്ത് ഞാനെങ്ങനെ വിളിക്കാനാട?? ഒന്നാമത്തെ കാര്യം +2 വിന് ആയപ്പഴ ഫോൺ തന്നെ കിട്ടിയേ. പിന്നെ നീ തന്ന നമ്പർ കണക്ക് ബുക്കിലായിരുന്നു. 10 കഴിഞ്ഞപ്പോ ആദ്യം ആക്രിക്ക് കൊടുത്തത് ആ ബുക്കാ."
"അഹ് ദൈവം എപ്പളും നമ്മളെ സന്തോഷിപ്പിക്കില്ലല്ലോ. എടക്കൊക്കേ കരയിക്കും."
"Mm പിന്നെ നിന്റെ വിശേഷം പറ."
""നിനക്കറിയാലോ 10 ആം ക്ലാസ്സിലെ ഓണപരിക്ഷേടെ അന്നാ അച്ഛൻ മരിക്കണേ. അച്ഛൻ തന്നെ വരുത്തി വച്ച കടങ്ങള് തീർക്കാൻ part time ആയി പിന്നെ ജോലിക്കിറങ്ങി. ക്ലാസ് തീർന്നപ്പോ തുടർന്ന് പഠിക്കാൻ അമ്മയും പിന്നെ കുറെ അറിയാവുന്നതും അറിയാത്തവരും ആയ ബന്ധുക്കളും അയൽക്കാരും നിർബന്ധിച്ചു. പക്ഷെയൊന്നിനും ചെവി കൊടുത്തില്ല. 18 വയസ്സ് തികഞ്ഞപ്പോ licence എടുത്തു.
💬 Comments
View all comments