0%

Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 493

ഷേക്ക് ആന്റ്. നമ്മടെ മച്ചന്മാര് കെട്ടിപിടിതോം.മായയുടെ മുഖത്ത് കണ്ട ചിരിയിൽ വ്യക്തമായിരുന്നു അവൾക്കും പാട്ട് ഇഷ്ട്ടയെന്ന്.

"എന്റെ അളിയാ ഇത് കാട്ടുതീ അല്ല അതിനേക്കാൾ വല്യേന്തോ ആണ്."

"Thanks ടാ."

"എന്റെ പൊന്നേ ഞങ്ങള് നമിച്ചു. ഇത്രയും നന്നായ് പാടൂന്നൊരു മൊതലിനെ എന്തേ നേരത്തെ കിട്ടത്തെ??"

മാനത്തേക്ക് നോക്കി ആതിര അത് പറയുമ്പോ ആവണിയും അവൾക്കൊപ്പം ചേർന്നു. എന്തോ ഞാനും വല്ലാതങ്ങ് പൊങ്ങി.

"മച്ചാനെ പൊളിച്ചൂട്ടോ."

റംസാനും കൂടെ അത് പറഞ്ഞപ്പോ പൂർത്തിയായി. പിന്നെ മായാ അവളൊന്നും പറഞ്ഞില്ല. പകരം എന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി., നമ്മടെ ആളെ കൊല്ലുന്ന ആ ചിരി.

"അയ്യോ ചായക്കുള്ള സമയമായി. പാട്ട് കേട്ടിരുന്ന് അത് മറന്നു."

റംസാൻ അത് പറഞ്ഞപ്പോ നൂറെ നൂറ്റിപ്പത്തിൽ അവരെല്ലാം കൂടെ റോഡും കടന്നോടി. ഇവിടിപ്പോ ന്താ ഉണ്ടായേ?? എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.

"രാവിലെ ഒന്നും കഴിക്കാണ്ടാ അവരെത്തുന്നെ. ഒരു 10 മണിയൊക്കെ കഴിയുമ്പോ സ്ഥിരം ചായക്കടയിൽ പോവും എന്തേലും വേടിച്ച് കഴിക്കും. അതാ പതിവ്."

ഞാനങ്ങനെ നിക്കുന്ന കണ്ടാണെന്ന് തോന്നുന്നു മായ പറഞ്ഞു.

"അപ്പൊ മായാ പോവുന്നില്ലേ??"

"ഏയ്. എനിക്ക് തീരെ വിശപ്പ് ഇല്ല. ഞാനിനി ഉച്ചക്കെ ഉള്ളൂ. കണ്ണന് പോയി കഴിക്കണോങ്ങി കഴിക്കാട്ടോ."

"ഏതായാലും ഇന്നത് വേണ്ട. വീട്ടിന്ന് തട്ടിട്ടാ ഇറങ്ങിയെ."

അവൾ ചിരിച്ചു. ഞാനും.

"കണ്ണാ അപ്പൊ ഒന്നും പറയാൻ പറ്റില്ല. പാട്ട് നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും. പാട്ട് പടിച്ചിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. നല്ല ഫീലിംഗ് ആയിരുന്നു. എന്തൊക്കെയോ പറയണോന്നുണ്ട്. പക്ഷെ ഒന്നും വരുന്നില്ല."

എനിക്കിത്രയും മതി

💬 Comments

View all comments