Chapter Title : ?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
നീ അകത്ത് പോയി ലചൂന്റെ വീൽചെയർ ഇങ്ങ് എടുത്തിട്ട് വാ."
കണ്ണ് തുറക്കുമ്പോ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്ന എന്റെ പെണ്ണിനെയാണ് ഞാൻ കണ്ടത്. അവളെ നോക്കി കണ്ണടച്ച് കാണിച്ച് ഞാനിറങ്ങി.
"നീ എങ്ങോട്ടാട ചെറുക്ക ധൃതി പെട്ട് ഓടിയെ??"
വണ്ടിടെ സൗണ്ട് കേട്ടാണെന്ന് തോന്നുന്നു അമ്മ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടപാടെ ചോദിച്ചു.
"അതൊക്കെ പറയാം. അമ്മയൊന്ന് മാറിയെ."
അമ്മയെ മറികടന്ന് ഞാനകത്തേക്ക് ഓടി. ഹാളിൽ നേരത്തെ ഇരുന്ന പടി തന്നെ മുഖവും വീർപ്പിച്ചിരിക്കുന്നുണ്ട് എന്റെ പുന്നാര ചേച്ചി.
"ചേച്ചി സോറി ടി. ഞാനെല്ലാം വിശതായിട്ട് പറയാം."
അവൾടെ കവിളിൽ പിച്ചി ഞാൻ കൊഞ്ചി. പിന്നെയൊടി അവൾടെ മുറിയിൽ പോയി വീൽചെയറുമായി താഴേക്ക് വന്നു. അതും കൊണ്ട് വരുന്നത് കണ്ടാവും അവളെന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്. അതും കൊണ്ട് വെളിയിലേക്ക് പോയി. രണ്ട് ഉണ്ട കണ്ണുകൾ എത്തി വലിഞ്ഞ് വെളിയിലേക്ക് നോക്കുന്നുണ്ട്.
"എന്നാലും മോളെ സൂക്ഷിച്ച് ഓടിക്കണ്ടായിരുന്നോ?? നല്ല മിടുക്കിയായി ഇവിടുന്ന് പോയതല്ലേ മോള്??"
"ഇവിടുന്ന് പോയെന്നോ??"
"അഹ് രാമേട്ട, കണ്ണൻ ഇന്ന് പാടാൻ പോയില്ലേ അത് ഈ മായമോക്കൊപ്പമാ. അത് കഴിഞ്ഞ് ഇവിടേം കേറി സന്തോഷത്തോടെ മടങ്ങിയതാ."
ഞാൻ വീൽചെയറും കൊണ്ട് അങ്ങോട്ട് ചെന്നപ്പോ അവര് സംസാരിക്കുന്നത് കേട്ടു. വണ്ടിടെ അടുത്ത് തന്നെ വീൽചെയർ നിർത്തി. അമ്മേം അച്ഛനും നിക്കുന്നത് കൊണ്ട് അവളെ എടുക്കാൻ മുതിർന്നില്ല. ഡോർ തുറന്ന് പതിയെ അവൾടെ കൈ എന്റെ തോളിലൂടെ ഇട്ട് ഇറക്കി. അവൾ കൊന്നി കൊന്നി വീൽചെയറിൽ ഇരുന്നു. അച്ഛൻ പിടിച്ചിട്ടുണ്ടായിരുന്നു.
"പതുക്കെ മോളെ!"
വീൽചെയറിൽ ഇരുന്ന് കാലൊക്കെ ശ്രദ്ധിച്ച്
💬 Comments
View all comments