Chapter Title : ?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എതിലാക്കെ അമർത്തിയപ്പോ എടുത്തു. നിന്റൊടെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം നിന്റെ വെപ്രാളവും പരവേഷവും ശബ്ദത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി. ഞാനഞ്ചം ക്ലാസ് വരെ പടിച്ചിട്ടുള്ളൂ പക്ഷെ ഇത്രയൊക്കെ കേട്ട തന്നെ എനിക്ക് മനസ്സിലാവും അത് പ്രേമമാണോ അതോ വെറും കുട്ടുകാരിയോടുള്ള സ്നേഹമാണോന്ന്. പിന്നെ ഹോസ്പിറ്റലിൽ വച്ച് നീ അവളെ കെട്ടിപ്പിടിക്കുന്നത് കൂടി കണ്ടപ്പോ പൂർത്തിയായി!"
ദൈവമേ അതും അച്ഛൻ കണ്ടോ?? ഇത്തവണ ഞാൻ ചേച്ചിയെയും നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. അതൊരു ആക്കിയ ചിരിയല്ലേ??
"എന്തൊക്കെയാ കണ്ണാ ഞാനീ കേക്കുന്നത്?? 18 വയസ്സ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ നിനക്ക്?? അപ്പോഴേക്കും പ്രേമമൊക്കെ ആയോ??
അത്രയും നേരം സംസാരിക്കാതിരുന്ന അമ്മയും സംസാരിച്ചു.
"ഞാൻ ദയനീയമായി ചേച്ചിയെ നോക്കി."
"അതമ്മേ..,
"നീ മിണ്ടരുത്! നീയാ അവനെ ഇങ്ങനെ വഷളാക്കിയെ."
എന്തോ പറഞ്ഞെന്നെ സഹായിക്കാൻ വന്ന ചേച്ചീടെ വാ അമ്മ ലോക്ക് ചെയ്തു.
ഞാനിപ്പോ കരയുമെന്ന അവസ്ഥയിലായി.
"അതേങ്ങനെയാ മുള്ളിന്റെ മുട്ടിൽ മുള്ളല്ലേ കുടുങ്ങു, തുളസി കുടുങ്ങുല്ലല്ലോ!"
അച്ഛനെ നോക്കിയാണ് അമ്മയത് പറഞ്ഞത്. അത് കേട്ട് അച്ഛൻ ഒന്ന് പതറി.
"കണ്ണാ എന്താ നിന്റെ തീരുമാനം??"
പതറൽ മറച്ചു പിടിക്കാനാവും അച്ഛൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു.
"എനിക്കവളെ ഒരുപാടിഷ്ട്ട. എനിക്ക് 18 വയസ്സേ ആയിട്ടുള്ളൂ. പക്ഷെ ഈ പ്രേമത്തിന് പ്രായോക്കെ ഉണ്ടോ?? ഞാനൊരാളുടെ സ്നേഹം നിർബന്ധിച്ച് വാങ്ങിട്ടില്ല. അവൾക്കും എന്നെ ഇഷ്ട്ടാ. പിന്നെന്താ??"
"അതൊക്കെ ശെരി തന്നെ പക്ഷെ നിനക്ക് മൂത്തത് ഒരു പെണ്ണാ. അവളെ കെട്ടിച്ച് വിട്ടിട്ട് പിന്നും സമയം ഉണ്ട് എത്രയോ
💬 Comments
View all comments