0%

Chapter Title : ?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 288

ഇത് പോലെ ഞാൻ കുടുങ്ങുന്ന അവസ്ഥയിൽ എന്നെ രക്ഷിക്കുന്നത് അവളായിരുന്നു.

"അവളെന്റെ ഫ്രണ്ട് മാത്രല്ല."

"പിന്നെ??"

"അവളെയെനിക്ക് ഇഷ്ട്ടാ"

അച്ഛന്റെ മുഖത്ത് തന്നെ നോക്കി പേടിയോടെ ഞാൻ പറഞ്ഞു.

"അവൾക്കോ??"

"Mm!"

ഇത്രയും കേട്ടിട്ടും അമ്മ ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം തോന്നി. ചേച്ചിടെ മുഖത്ത് ഞെട്ടലാണോ സന്തോഷാണോ വന്നതെന്ന് നോക്കാൻ പറ്റിലാ.

"നിന്നേം കൊണ്ടാക്കി ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാനായി പോയതാ. അവനെ കണ്ട സന്തോഷത്തിൽ ഒരുപാട് നേരം അവന്റെ കൂടെ ചിലവഴിച്ചു. അപ്പഴാ നിന്റെ കാര്യം ഞാൻ ഓർക്കണ തന്നെ. അവനോട് യാത്രയും പറഞ്ഞ് നിന്നെ വിളിക്കാനായി വന്നതാ ഞാൻ. മെയിൻ റോഡിൽ ബ്ലോക്ക്. കുറെ നേരം wait ചെയ്തു. പിന്നെയിറങ്ങി നോക്കി. ഒരു പെങ്കൊച്ച് റോഡിൽ വീണു കിടക്കുന്നു. അവൾടെ മോളിൽ വണ്ടിയും. കൂടി നിന്നവര് ഫോട്ടോയും വീഡിയോയും എടുക്കുന്നു. കണ്ടിട്ട് ഇട്ടേച്ച് പോകാൻ തോന്നില്ല. വണ്ടി മാറ്റി ആ കൊച്ചിനെ എടുത്തു. അടുത്ത് അവൾടെ ഫോണും കിടപ്പുണ്ടായിരുന്നു. എന്തോ ഞാൻ അതും അങ്ങെടുത്തു. പാവം അതാണേ ഹോസ്പിറ്റലിൽ ഒന്നും പോണ്ട എന്നൊക്കെ പറയുന്നുണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ചെറിയ ഒടിവേ ഉള്ളൂന്ന് ഡോക്ടർ പറഞ്ഞു. പ്ലാസ്റ്ററും ഇട്ടു. ആരേലും വിളിക്കാണോന്ന് വച്ച ഇപ്പൊ ഉള്ള എല്ലാ പിള്ളേരേലും കാണുലോ ചുണ്ണാമ്പ് തേക്കണ ഫോൺ! എനിക്കണേ ഈ കുന്ത്രാണ്ടം ഉപയോഗിക്കാനും അറിയില്ല. പെട്ടന്ന് ആ ഫോണിലോട്ട് call വന്നു. അതിൽ നിന്റെ നമ്പർ കണ്ടപ്പോ മനസ്സിലായി, ഇത് നിന്റെ ഫ്രണ്ട് ആവുമെന്ന്. ഞാൻ തലകുത്തി നിന്നിട്ടും call എടുക്കാൻ പറ്റിലാ. രണ്ടാമതും വിളിച്ചു.

💬 Comments

View all comments