0%

Chapter Title : മായരാഗം പോലെ 2 [MJ]

Author : @@@@ Read All Parts 503

പറഞ്ഞു കൊണ്ട് അവളുടെ അച്ഛൻ എന്നെ അവളുടെ കൂടേ അയച്ചു. കുറെ ദിവസം ഞാൻ മുറിക്ക് പുറത്ത് ഇറങ്ങിയില്ല. ഒരു ദിവസം എന്നെ കാണാൻ അവർ വന്നു. വല്യച്ഛനും അമ്മയും. നന്ദുട്ടൻ്റെ അമ്മയെ

ഞാൻ അമ്മ എന്ന് വിളിച്ചാണ് വളർന്നത്. അമ്മയുടെ കുറവ് എന്നേ അറിയിച്ചില്ല.

കാര്യങ്ങള് എല്ലാം അവർ അറിഞ്ഞു. ചേർത്ത് പിടിച്ചു എന്നേ ആശ്വസിപ്പിച്ചു. അമ്മയുടെ നെഞ്ച് എനിക്ക് സമാധാനം തന്നു. നിശബ്ദമായി കരഞ്ഞു തീർത്തു. കൂട്ടി കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ പോയില്ല. എൻ്റെ ഇഷ്ടത്തിന് വിട്ടു.

അവളുടെ കൂടേ പഠിക്കാൻ പോയി. പഠിക്കുന്ന കാലത്ത് ആരെയും നോക്കാൻ പോയില്ല. പഠിച്ചു ബാങ്കിൽ ജോലിക്ക് കയറി. മനസ്സ് കല്ലാക്കി കർക്കശമായി പെരുമാറി. ആരോടുമായും സൗഹൃദം പുലർത്താൻ തോന്നിയില്ല. പക്ഷേ എന്തോ ഒന്ന് എന്നെ നാട്ടിലേക്ക് വിളിക്കുന്നു. ഞാൻ മറന്ന എന്തോ ഒന്ന്. വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ തിരികെ നാട്ടിലേക്ക് ചെന്നത്. അവിടുത്തെ ജോലി മതിയാക്കി പോന്നത് ആണ്.

നാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം അമ്മയ്ക്ക് ആയിരുന്നു. അപ്പോഴാണ് ആരുടെയോ സ്വരം കാതിൽ വീണത്. ആരോ അമ്മയോട് എന്തൊക്കെയോ പറയുന്നു. അതേ.. നന്ദു..

അവൻ്റെ പേര് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു തണുപ്പ് വന്നു നിറയുന്ന പൊലെ...

പറഞ്ഞു അറിയിക്കാൻ കഴിയാത്ത വികാരം എന്നിൽ മുള പൊന്തുന്ന്. അവനോട് സംസാരിക്കാൻ ആഗ്രഹം പോലും എൻ്റെ ശരീരത്തെ വിറപ്പിച്ച്. അവൻ്റെ ചോദ്യങ്ങൾക്ക് എന്ത് മറുപടി കൊടുക്കും എന്നുള്ള പേടി..

ഞാൻ നാട്ടിൽ എത്തിയപ്പോൾ മുത്തശി വക ചീത്ത സ്നേഹവും എല്ലാം ഏറ്റു വാങ്ങി.

💬 Comments

View all comments