Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
അടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..
""അല്ല പിന്നെ.."" അമ്മ കേൾക്കാനായി അൽപ്പം ഉച്ചത്തിൽ അവൾ പറഞ്ഞു.
""എന്താ ചേച്ചി ഇനി പരിപാടി ""
""എന്ത് പരിപാടി.. പഠിക്കണം.. വല്ല ചാൻസും കിട്ടിയാൽ അഭിനയിക്കാൻ പോകണം അത്രേയുള്ളൂ ""
""ഉം ഇടക്ക് ഓഡിഷനോക്കെ ട്രൈ ചെയ്യ് കിട്ടും.. അതിനുള്ള മരുന്നൊക്കെ എന്റെ ചേച്ചിക്കുണ്ട് ""
""ന്തായാലും നോക്കട്ടെ.. ഇത് വരെ ആരും സപ്പോർട്ട് ഇല്ലായിരുന്നല്ലോ.. ഇനി നീയുണ്ടല്ലോ "" ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..
"" അതിനെന്താ നമുക്ക് ചെയ്യാം. ഞാൻ കൂടെയുണ്ട് ""
""ഹാ അതുമതി, അല്ല നീ എല്ലാർക്കും ചിത്രം വരച്ചുകൊടുക്കാറുണ്ടെന്നു പറഞ്ഞു.. എന്നിട്ട് എനിക്കൊന്നു വരച്ചു തന്നില്ലാലോ ""
""അതിനു ചേച്ചി ഇപ്പോഴല്ലേ മിണ്ടുന്നേ.. പിന്നെ വരച്ചു കഴിഞ്ഞാൽ മറ്റുള്ളവരൊക്കെ പൈസ തരും ""
""ഹോ അപ്പോൾ വരക്കുന്നതിനു നിനക്ക് പൈസ വേണമായിരിക്കും അല്ലെ "" കണ്ണുകൾ ഉരുട്ടി എന്നോട് ചോദിച്ചു.
""പോ ചേച്ചി. എന്നോട് സംസാരിച്ചില്ലേ അത് മതി.. അത് തന്നെ ധാരാളം ""
""ആഹാ. ഞാൻ ആ ദിവസങ്ങളിൽ തന്നെ നിന്നോട് മിണ്ടാൻ വന്നതാണല്ലോ നീയല്ലേ മൈൻഡ് ചെയ്യാത്തെ ""
""അത്... അന്നൊക്കെ ഒരു മടിയായിരുന്നു.. പിന്നെ അതങ്ങു ശീലായി പോയി ""
""ഹും എന്നാലും എന്തൊരു കൂട്ടായിരുന്നു നമ്മൾ. അതൊക്കെ മറന്നു നമ്മൾ തെറ്റിയത്... ഹോ വിശ്വസിക്കാൻ കഴിയുന്നില്ല.""
""എല്ലാം ദൈവത്തിന്റെ കളികൾ "" അതും പറഞ്ഞു ഞാൻ ചിരിച്ചു..
""ദൈവത്തിന്റെയല്ല.. അവന്റെ #$##"" തെറി പറഞ്ഞോന്നൊരു സംശയം
""അല്ല അന്ന് ചേച്ചി എന്തിനാ അങ്ങോട്ട് ആ
💬 Comments
View all comments