Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
അവളോട് പറഞ്ഞു..
""അപ്പൊ ബാക്കി?""
""അതെല്ലാം വരക്കുന്നവർ കൊണ്ടു പോകും.. ചിലർക്ക് pdf ആക്കി അയക്കും അതിന്റെ കുറച്ചുണ്ട്.. പിന്നെ ഞാൻ പേർസണൽ ആയി ചിലതു വരക്കും.. അത് പക്ഷെ ആർക്കും കാണിക്കില്ല ""
""അതെന്താ കാണിക്കാതെ? നീ വരച്ചതല്ലേ നല്ല പൊളിയായിരിക്കും.. എന്റെ ക്ലാസ്സിലെ കുറെ പെൺപിള്ളേർ നിന്റെ ആരാധികമാരാ ""
""കാണിക്കാം അപ്പോൾ മനസിലാവും.. പിന്നേയ് ഈ ആരാധികമാരെ നമുക്കൊന്ന് പരിചയപെടുത്തി തന്നേക്കണം കേട്ടോ "" ഞാനൊന്നു ചിരിച്ചു പറഞ്ഞു..
ചിരിച്ചു കൊണ്ടു ഞാൻ റൂമിലേക്ക് കയറിയതും പിന്നാലെ അവളും കയറിവന്നു..
""ഇരിക്ക്, കുറെ കാലായില്ലേ എന്റെ റൂമിലേക്ക് കയറിയിട്ട്.. ""
""എന്തൊരു ഭംഗിയാടാ നിന്റെ റൂമിനു.. എന്റെ റൂമൊക്കെ കാണണം..പെറ്റ തള്ള സഹിക്കില്ല.. "" റൂമിൽ മൊത്തം കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു.
""ഞാനല്ലാതെ വേറാരും കയറാറില്ല അതാ!""
""Mm ന്നാലും സൂപ്പറാ.. നമ്മളെ കൊണ്ടൊന്നും ഇങ്ങനെ കയ്യൂല ""
ഞാനൊന്നു ചിരിച് എന്റെ അലമാരയിൽ ചാരിവച്ചിരുന്ന ബോർഡും പെയിന്റും എല്ലാം മാറ്റിവച്ചു അലമാര തുറന്നു.. അതിൽ നിന്നും ഭംഗിയായി റോൾ ചെയ്തു വച്ച കുറച്ചു പെയിന്റിംഗ്സ് എടുത്തു കാണിച്ചു കൊടുത്തു.. അവൾ ശ്രദ്ധാപൂർവ്വം ഓരോന്ന് എടുത്തു നോക്കി..
""എടാ നിനക്ക് എന്നെയും വരയ്ക്കാൻ പഠിപ്പിക്കരുതോ.. എന്തൊരു ഭംഗിയാ ഇത്.. ഒറിജിനൽ പോലെ തോന്നുന്നു.. "" ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു..
""താങ്ക്സ് ചേച്ചി.. എല്ലാവരും പറയും അടിപൊളിയാണെന്ന്.. പക്ഷെ ചേച്ചി പറയുമ്പോൾ ഒരു സന്തോഷം ""
"" അല്ല നീ പറഞ്ഞില്ലേ പേർസണൽ ആയി കുറച്ചു വരച്ചിട്ടുണ്ടെന്നു.. എന്നിട്ടെവിടെ? ""
""അത്
💬 Comments
View all comments