0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

കാണിക്കാം.. ഇതുവരെ ആരെയും കാണിച്ചിട്ടില്ല.. നേരം പോകാൻ വേണ്ടി വരക്കുന്നതാ "" അതും പറഞ്ഞു അലമാരയിൽ നിന്നും വേറൊരു റോൾ എടുത്തു ചേച്ചിക്ക് നൽകി.

അവളതു നീർത്തി നോക്കിയതും അവളുടെ കണ്ണുകൾ തള്ളിപ്പോയി!!!!.

""ടാ, ഇത് നീ വരച്ചത് തന്നെയാണോ?""

""അതെന്താ അങ്ങനെ ചോദിച്ചേ "" അവളുടെ ചോദ്യം ഇഷ്ടപെടാതെ മുഖം ചുളിച്ചു ഞാൻ ചോദിച്ചു.

""എടാ ഇതിനു... എനിക്ക് പറയാൻ വാക്കുകളില്ല എന്താ ഞാൻ പറയാ.. അത്രയ്ക്കും സൂപ്പർ!!. നീയെന്തായിത് ആരെയും കാണിക്കാതെ എടുത്തുവച്ചിരിക്കുന്നെ "" അവളതു പറയുമ്പോഴും കണ്ണിൽ ഒരത്ഭുതം കാണാമായിരുന്നു.

""അത് ചേച്ചി ഇങ്ങനെയുള്ള ഫോട്ടോ ആയതു കൊണ്ടാ!!""

""എങ്ങനെയുള്ള ഫോട്ടോ? ഈ വയറു കാണിച്ചു നിൽക്കുന്ന ഫോട്ടോയാണോ നിന്റെ പ്രശ്നം? ഇതൊക്കെ ഈ കാലത്ത് ഒരു പ്രശ്‌നാണോ മണ്ടാ!! ""

""എന്നാലും ചേച്ചി ആളുകൾ എന്ത് വിചാരിക്കും.. പിന്നെ അത് മാത്രല്ല ചിത്രം വരയ്ക്കുന്ന സമയത്തു നമ്മൾ ആരുടെയെങ്കിലും മുഖം മനസ്സിൽ കാണും.. അത് പിന്നെ പേപ്പറിൽ വരക്കും ""

""നീയെന്താ മണ്ടനാ, ആളുകളെന്തു വിചാരിക്കാൻ. ഞാനിതു എല്ലാരേയും കാണിക്കും ഇതിങ്ങനെ ഒളിച്ചു വെക്കേണ്ട ഒന്നല്ല "" എന്നിലൊരാവകാശം വന്നപോലെ അവൾ സംസാരിച്ചു.

""പൊന്ന് ചേച്ചി.. ചേച്ചിയാ ചിത്രത്തിലെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിക്കേ?"" അൽപ്പം ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞു.

ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയ അവൾ എന്തോ ഓർമ്മ വരുന്നത് പോലെ മുകളിലേക്കു നോക്കി.. പെട്ടെന്ന്!! മുഖം എന്റെ നേരെ തിരിച്ചു!!.

""എടാ.. ഇത് നമ്മുടെ സ്വാതി അല്ലെ!! ""

""അതെ, ഇനി ബാക്കിയുള്ളതുകൂടി നോക്ക് ""

എന്റെ വാക്കുകൾ കേട്ട്

💬 Comments

View all comments