0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

വേണ്ട നീ അങ്ങോട്ട്‌ വാ.. അവിടെയന്നു ആരുടേയും ശല്യമുണ്ടാവില്ല ""

""Ok സെറ്റ്, ""

""എന്നാലുമെന്റെ ഉണ്ണി.. ഇത്രെയും വലിയ കഴിവുകൾ ഉണ്ടായിട്ടും നീ മറച്ചുവച്ചല്ലോ ""

""അങ്ങനെയൊന്നുമില്ല ചേച്ചി ""

""ഇനി നിന്നെ ഞാൻ നോക്കിക്കോളാം.. വെറുതെ നടന്നു സമയം കളഞ്ഞിട്ടു കാര്യമില്ല.. അല്ല സ്വാതിക്കു അറിയുമോ നീ ചിത്രം വരയ്ക്കുന്ന കാര്യം..""

""ഇല്ല.. ഞങ്ങളൊന്നു സംസാരിച്ചിട്ട് പോലുമില്ല""

""ഹും, ഇനിയീ ചിത്രങ്ങൾ ആരും കാണണ്ട. സൂക്ഷിച്ചു വച്ചോ.. ഞാൻ പിന്നെ വരാം ""

എന്റെ കയ്യിൽ ചിത്രങ്ങൾ തന്നിട്ട് ചേച്ചി പോയി . ഹാവൂ ഇനി സ്വാതിയുടെ കാര്യത്തിൽ സഹായിക്കാൻ ചേച്ചിയുണ്ട്.. എന്നാലും കുറച്ചു നേരത്തെ ചേച്ചിയോട് മിണ്ടിയിരുന്നെങ്കിൽ ഇത്രെയും ദിവസം സ്വാതിയുടെ കൂടെ പ്രേമിച്ചു നടക്കാമായിരുന്നു. എത്ര പെട്ടെന്നാണ് ചേച്ചിക്ക് എല്ലാം മനസിലായത്.. അതാണ്‌ പെണ്ണ്!!. ചേച്ചിയെ ഒന്ന് സോപ്പിട്ടു നിൽക്കണം.. അതിന്റെ ആവിശ്യമില്ല.. എന്നാലും എന്നെ ഹെല്പ് ചെയ്യുന്നതല്ലേ. ചേച്ചിക്ക് നല്ല സൂപ്പർ പടം വരച്ചു നൽകണം.. മനസ്സിൽ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി..

പിറ്റേ ദിവസം കോളേജിൽ.. എല്ലാവരും കോളേജിൽ നിന്നുള്ള ടൂർ പ്ലാൻ ചെയ്യുകയായിരുന്നു. സ്വാതിയും കൂട്ടുകാരികളും ഭയങ്കരമായ ചർച്ചയിലാണ്. അവൾക്കു എന്നുമില്ലാത്തൊരു നോട്ടം.. അല്പം ദേഷ്യം ആ മുഖത്തുണ്ടായിരുന്നു. ഞാനൊന്നു ചിരിച്ചു. പക്ഷെ കണ്ണിറുക്കിയൊരു നോട്ടമായിരുന്നു മറുപടി. പിന്നെ ഞാൻ അങ്ങോട്ട്‌ നോക്കിയില്ല.. ആ സമയത്താണ് ചേച്ചി കൂട്ടുകാരിയോടൊപ്പം എന്നെ തേടി വരുന്നത്.. കൂട്ടുകാരിയെ മാറ്റി നിർത്തി എന്നെ ഒഴിച്ചു കൊണ്ടുപോയി.

""പിന്നേയ് ഞാൻ സ്വാതിയോട് സംസാരിച്ചിരുന്നു. അവൾക്കു വേറെ പ്രേമോം മണ്ണാങ്കട്ടയുമൊന്നുമില്ല."" ചേച്ചി അത് പറഞ്ഞപ്പോഴേ

💬 Comments

View all comments